Thanks Giving

കൃതജ്ഞത

പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണീസ് പുണ്യവാളനും ഒരായിരം നന്ദിയുടെ പൂച്ചെണ്ടുകൾ അർപ്പിക്കുന്നു. കൃതജ്ഞത എഴുതിയിടുവാൻ വൈകിയതിൽ ക്ഷമാപണം ചെയ്യുന്നു.എന്റെ മകളുടെ കുഞ്ഞിന്റെ ഒന്ന് മുക്കാൽ പവന്റെ സ്വർണ്ണമാല കാണാതെ പോവുകയും വീട്ടിൽ എല്ലായിടത്തും നാലാഴ്ചക്കാലം അന്വേഷിച്ചിട്ട് അത് കണ്ടുകിട്ടിയില്ല.എന്റെ മകൾ വിശുദ്ധന്റെ നൊവേന വിശ്വാസത്തോടെ 9 തവണ ചൊല്ലിയതിനു ശേഷം മാല അന്വേഷിക്കുവാൻ തുടങ്ങി നേരത്തെ  നോക്കിയിട്ടുള്ള സ്ഥലത്ത് വീണ്ടും നോക്കിയപ്പോൾ അവിടെ നിന്നും മാല കിട്ടി. ഇത് ലഭിച്ചത് പുണ്യവാളന്റെയും പരിശുദ്ധ അമ്മയുടെയും ശക്തമായ മാധ്യസ്ഥലാണെന്ന് ഞാനും എന്റെ കുടുംബവും വിശ്വസിക്കുന്നു തുടർന്നുള്ള ഞങ്ങളുടെ ജീവിതത്തിൽ മാതാവിന്റെയും പുണ്യവാളന്റെയും മാധ്യസ്ഥ്യം യാചിക്കുകയും ചെയ്യുന്നു