പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണീസ് പുണ്യവാളനും നന്ദിയുടെ ഒരായിരം പൂച്ചെണ്ടുകൾ. കൃതജ്ഞത എഴുതിയിടുവാൻ വളരെയധികം വൈകിയതിൽ ക്ഷമയാചിക്കുകയും ചെയ്യുന്നു.
എനിക്ക് 2019ലെ കൊറോണ കാലഘട്ടത്തിൽ കൊറോണ വരികയും അത് വളരെ ഗുരുതരമാവുകയും എന്നെ വെന്റിലേറ്ററിൽ അഡ്മിറ്റ് ചെയ്യുകയും ഉണ്ടായി, ജീവൻ നഷ്ടമാകുമെന്നും തിരികെ ജീവൻ ലഭിക്കുവാനുള്ള സാധ്യത വളരെ കുറവാണ് എന്നും ഡോക്ടർമാർ പറയുകയും ചെയ്തു. രക്ഷപെടുവാൻ 15 ശതമാനമേ സാധ്യതയുള്ളൂവെന്നും പറയുകയും ചെയ്തപ്പോൾ എന്റെ കുടുംബം വളരെ സങ്കടപ്പെടുകയും മാതാവിനോടും പുണ്യവാളനോടും മാധ്യസ്ഥം അപേക്ഷിക്കുകയും ചെയ്തു. ഓൺലൈനിൽ എന്റെ ഭാര്യ പുണ്യവാളന്റെ നവനാൾ കൂടുകയും നവനാൾ തീരുന്നതിനു മുമ്പ് എന്റെ ഭർത്താവ് സുഖമായി വീട്ടിലേക്ക് തിരികെ വരണം എന്ന് പ്രാർത്ഥിക്കുകയും ഉണ്ടായി, നവനാളിന്റെ സമാപന ദിവസമായ ആഗസ്റ്റ് 15 തീയതി അൽഭുതം എന്ന് പറയട്ടെ അന്ന് ഒരു ഞായറാഴ്ചയായിരുന്നിട്ട് കൂടി എന്നെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യുകയും, തുടർന്ന് വീട്ടിൽ രണ്ടാഴ്ചകാലം ഓക്സിജന്റെ സഹായത്തോടെ കഴിയുകയും എനിക്ക് പുണ്യവാളന്റെയും പരിശുദ്ധ അമ്മയുടെ ശക്തമായ മധ്യസ്ഥതയാൽ ജീവൻ തിരികെ ലഭിക്കുകയും ചെയ്തു. ഇത്രയും വലിയ അനുഗ്രഹം ഞങ്ങൾക്ക് നൽകിയ പരിശുദ്ധ അമ്മയ്ക്കും പുണ്യവാളനും ഒരിക്കൽ കൂടി നന്ദി പ്രകാശിപ്പിച്ചുകൊണ്ട് തുടർന്നും മാധ്യസ്ഥം അപേക്ഷിച്ചുകൊണ്ടും അങ്ങയുടെ വിശ്വാസി.