യേശുവേ നന്ദി യേശുവേ സ്തുതി
ഈശോയുടെ മുന്നിൽ എനിക്കുവേണ്ടി മാധ്യസ്ഥം വഹിച്ച അന്തോണീസ് പുണ്യവാളനും പരിശുദ്ധ അമ്മയ്ക്കും ഒരായിരം നന്ദി.
ഞാൻ ഈ കത്ത് എഴുതുന്നത് ജർമ്മനിയിൽ നിന്നാണ്.ഡിഗ്രി കാലഘട്ടത്തിൽ വച്ചുതന്നെ എന്റെ ഉള്ളിൽ ഉണ്ടായിരുന്ന ഒരു വലിയ ആഗ്രഹമായിരുന്നു ജർമ്മനിയിൽ പോയി മാസ്റ്റേഴ്സ് ചെയ്യണമെന്നുള്ളത്.2022 ഡിഗ്രി കഴിഞ്ഞ ഉടനെ ഞാൻ ഓരോ യൂണിവേഴ്സിറ്റിയിലേക്കും അപ്ലിക്കേഷൻ അയച്ചു തുടങ്ങി. ഭാഗ്യം എന്നോണം അപ്ലൈ ചെയ്ത ആദ്യത്തെ യൂണിവേഴ്സിറ്റിയിൽ തന്നെ അഡ്മിഷൻ കിട്ടി. ഒക്ടോബറിൽ ക്ലാസും തുടങ്ങി ആദ്യത്തെ ആറുമാസം ഓൺലൈൻ ക്ലാസ്സ് ആയിരുന്നതിനാൽ വീട്ടിലിരുന്നു തന്നെ അറ്റൻ ചെയ്താൽ മതിയെന്നും മാർച്ച് അവസാനം ജർമ്മനിയിൽ എത്തണമെന്നും യൂണിവേഴ്സിറ്റിയിൽ നിന്നും അറിയിച്ചു. ആ സമയത്താണ് ജർമനിയിൽ മാസ്റ്റേഴ്സ് ചെയ്യാൻ വരുന്ന കുട്ടികൾക്ക് വിസയ്ക്ക് വയ്ക്കുമ്പോൾ A.P. S. സർട്ടിഫിക്കറ്റ് വേണമെന്ന് നിയമം വരുന്നത്. A. P. S. സർട്ടിഫിക്കറ്റിനായി അപ്ലൈ ചെയ്തു രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഒരു മാസം കൊണ്ട് ലഭിച്ചിരുന്ന സർട്ടിഫിക്കറ്റ് ലഭിക്കുവാൻ നാലുമാസം എങ്കിലും വേണമെന്ന് മുന്നറിയിപ്പ് കിട്ടി. നാലുമാസം കഴിഞ്ഞിട്ടും A. P. Sന്റെ ഒരു വിവരവുമില്ലായിരുന്നു. യൂണിവേഴ്സിറ്റിയെ ഈ കാര്യം അറിയിച്ചപ്പോൾ ഏപ്രിൽ ആദ്യം ക്ലാസ് തുടങ്ങുമെന്നും നിർബന്ധമായും എത്തണമെന്നും അല്ലെങ്കിൽ അടുത്ത സെമസ്റ്ററിൽ ജോയിൻ ചെയ്യാൻ പറ്റില്ലെന്നും അവർ അറിയിച്ചു. പറ്റുന്ന ദിവസങ്ങളിലെല്ലാം ഞാൻ ഇതേ വാലയത്തിൽ വരാറുണ്ടായിരുന്നു ഒത്തിരി അത്ഭുത സാക്ഷ്യങ്ങൾ കേൾക്കുമായിരുന്നു ഞാൻ അന്തോണീസ് പുണ്യാളന്റെയും പരിശുദ്ധ അമ്മയോടും മാധ്യസ്ഥം തേടുകയും ഏഴാഴ്ച മുടങ്ങാതെ വന്ന് കുർബാനയിൽ പങ്കെടുക്കാം എന്നും പ്രാർത്ഥിച്ചു. അത്ഭുതമെന്നോണം മൂന്നാഴ്ചകൾക്ക് ശേഷം യൂണിവേഴ്സിറ്റിയിൽ നിന്നും ജൂൺ 15ന് മുൻപ് എങ്കിലും ജർമനിയിൽ എത്തണമെന്ന് ഉള്ള മെയിൽ വന്നു. ഒരു ആശ്വാസമായി എങ്കിലും A. P. Sനെകുറിച്ച് വിവരം ഒന്നും ഇല്ലായിരുന്നു. ആറാമത്തെ ആഴ്ച APS നിന്നും മെയിൽ വരികയും APS ലഭിക്കുകയും ചെയ്തു തുടർന്ന് ഒരു തടസ്സവും ഇല്ലാതെ 18 ദിവസത്തിനുള്ളിൽ വിസ ലഭിക്കുകയും ജൂൺ 15ന് മുന്നേ എനിക്ക് ജർമ്മനിയിൽ എത്തുവാൻ സാധിക്കുകയും ചെയ്തു.
അസാധ്യ കാര്യങ്ങളുടെ മധ്യസ്ഥനായ അന്തോണീസിനും പരിശുദ്ധ അമ്മയ്ക്കും ഉണ്ണിയേശുവിനും ഒരായിരം നന്ദി എന്ന് ഒരു വിശ്വാസി.