പ്രാർത്ഥിച്ചാൽ കൈവിടാത്ത പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണിസിനും നന്ദിയുടെ ഒരായിരം പൂച്ചെണ്ടുകൾ അർപ്പിക്കുന്നു.
ഞങ്ങളുടെ വിവാഹം കഴിഞ്ഞ് എട്ടു വർഷം കഴിഞ്ഞിട്ടും ഞങ്ങൾക്ക് ഒരു കുഞ്ഞില്ലായിരുന്നു. ഒരു കുഞ്ഞിന് വേണ്ടി ഞങ്ങൾ ആത്മാർത്ഥമായി പ്രാർത്ഥിക്കുമായിരുന്നു. വിശുദ്ധ അന്തോണീസ് പുണ്യവാളന്റെ ഈ ദേവാലയത്തിലേക്ക് കടന്നുവന്ന നൊവേനയിലും കുർബാനയിലും ഞങ്ങൾ മുടങ്ങാതെ പങ്കുചേരുമായിരുന്നു. കഴിഞ്ഞ ജൂൺ മാസം ഊട്ടു നേർച്ച തിരുനാളിനുവേണ്ടി ഞങ്ങൾ ഈ ദേവാലയത്തിലേക്ക് കടന്നുവന്നപ്പോൾ ഞങ്ങളുടെ ഈ നിയോഗത്തെ പൂർണമായി സമർപ്പിച്ചുകൊണ്ട് ഞങ്ങൾ പ്രാർത്ഥിച്ചിരുന്നു. അത്ഭുതമെന്നു പറയട്ടെ എട്ടുവർഷങ്ങൾക്ക് ശേഷം വിശുദ്ധ അന്തോണീസിന്റെയും പരിശുദ്ധ അമ്മയുടെയും മാധ്യസ്ഥത വഴി ജൂലൈ മാസം ഞാൻ ഗർഭിണിയാകുകയും നല്ല ആരോഗ്യമുള്ള ഒരു പെൺകുട്ടിയെ നൽകി അനുഗ്രഹിക്കുകയും ചെയ്തു.
ഞങ്ങളുടെ സങ്കടങ്ങളിൽ ആശ്വാസമായി ഞങ്ങളുടെ പ്രാർത്ഥനയെ അനുഗ്രഹമാക്കി നൽകിയ വിശുദ്ധ അന്തോണിസിനും പരിശുദ്ധ കന്യകാമറിയമേ അങ്ങേക്ക് ഒരായിരം നന്ദിയുടെ പൂച്ചെണ്ടുകൾ അർപ്പിക്കുന്നു. എന്ന് അങ്ങയുടെ വിശ്വസ്ത ദാസർ