Thanks Giving

കൃതജ്ഞത

പരിശുദ്ധ അമ്മേ വിശുദ്ധ അന്തോണീസേ  ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ.
     എന്റെ മകൾ നിമ്മിക്ക് വേണ്ടിയാണ് ഞാൻ ഈ കൃതജ്ഞത എഴുതുന്നത്. എന്റെ മകൾ  13 വർഷമായി സെന്റ്  ജെയിംസ്  ഹോസ്പിറ്റലിൽ നേഴ്സ് ആയി ജോലി ചെയ്തു വരികയായിരുന്നു. പലപ്രാവശ്യം ഏജൻസിയുടെ കയ്യിൽ പൈസ കൊടുത്ത് UKയിൽ പോകുവാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല അഞ്ചുമാസം മുടങ്ങാതെ വിശുദ്ധ അന്തോണീസിന്റെ നൊവേനയിലും കുർബാനയിലും പങ്കെടുത്ത് പ്രാർത്ഥിച്ചതിന്റെ ഫലമായി UKയിൽ പോവുകയും ജോലിയിൽ പ്രവേശിക്കുവാനും സാധിച്ചു.  പൈസ ചിലവില്ലാതെ പോകുവാനും ജോലിയിൽ പ്രവേശിക്കുവാൻ സാധിച്ചതിന് വിശുദ്ധ അന്തോണീസ് പുണ്യവാളനും ഉണ്ണിയേശുവിനും പരിശുദ്ധ അമ്മയ്ക്കും ഒരായിരം നന്ദിയുടെയും സ്തുതിയുടെയും  പൂച്ചെണ്ടുകൾ അർപ്പിക്കുന്നു. ഞങ്ങളുടെ ജീവിതത്തിൽ അങ്ങ് ചൊരിഞ്ഞ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദിയായി വിശുദ്ധ അന്തോണിസിന് ഒരു സ്വർണമാല കാണിക്കയായി സമർപ്പിക്കുന്നു.