വിശുദ്ധ അന്തോണീസ് പുണ്യവാളനും പരിശുദ്ധ അമ്മയ്ക്കും ഒരായിരം നന്ദിയുടെ വാടാമലരുകൾ.
ഞാൻ പറ്റാവുന്ന ചൊവ്വാഴ്ചകളിൽ കുർബാനയിലും നൊവേനയിലും പങ്കെടുക്കുന്ന ഒരു ഭക്തനാണ്. എന്റെ പറമ്പിന്റെ എല്ലാ ആധാരങ്ങളും ഒരുമിച്ചാണ് ഞങ്ങൾ വെച്ചിരുന്നത് ഞങ്ങൾക്ക് ഒരു ആവശ്യത്തിനായി ആധാരം നോക്കിയപ്പോൾ അതിൽ 6 ആധാരങ്ങൾ കാണാനില്ല. ഞാനും എന്റെ വീട്ടിലുള്ള എല്ലാവരും എല്ലായിടത്തും ആധാരങ്ങൾ നോക്കി,എവിടെ നോക്കിയിട്ടും കിട്ടിയില്ല. ഞങ്ങൾ ആകെ വിഷമിച്ച നിമിഷങ്ങൾ ആയിരുന്നു അത്. ഞങ്ങളുടെ വിഷമ നിമിഷങ്ങളിലും വിശുദ്ധ അന്തോണിയസ് പുണ്യവാളനെ വിളിച്ച് അപേക്ഷിച്ചുകൊണ്ടിരുന്നു. അങ്ങനെ ഞങ്ങൾ ഡ്യൂപ്ലിക്കേറ്റ് ആധാരം ഇനി എടുക്കാം എന്ന് ഞങ്ങൾ തീരുമാനിച്ചു. പക്ഷേ ഡ്യൂപ്ലിക്കേറ്റ് ആധാരം എടുക്കുന്നതിന് മുമ്പായി അന്തോണീസ് പുണ്യവാളന്റെ കുർബാനയിലും നൊവേനയിലും പങ്കെടുത്തു കഴിഞ്ഞ് ഡ്യൂപ്ലിക്കേറ്റ് എടുക്കാം എന്ന് ഞങ്ങളോട് ആരോ പറയുന്നതായി ഞങ്ങൾക്ക് തോന്നി.അങ്ങനെ അന്നേദിവസം കുർബാനയിലും നൊവേനയിലും പങ്കെടുത്ത് വീട്ടിലെത്തി സന്ധ്യാ പ്രാർത്ഥനയ്ക്ക് ശേഷം മാതാവിന്റെ നൊവേനയും പുണ്യവാളന്റെ നൊവേനയും ചൊല്ലി ഒന്നുകൂടി ആധാരം നോക്കി. അത്ഭുതമെന്നു പറയട്ടെ ബർത്തിന്റെ മുകളിൽ പുണ്യവാളൻ ആധാരം ഞങ്ങൾക്കായി കാണിച്ചു തന്നു.എനിക്കും എന്റെ കുടുംബത്തിനും ചെറുതും വലുതുമായ നിരവധി അനുഗ്രഹങ്ങൾ തന്നിട്ടുള്ള എന്റെ പുണ്യവാളനും പരിശുദ്ധ അമ്മയ്ക്കും ഒരായിരം നന്ദിയുടെ പൂച്ചെണ്ടുകൾ അർപ്പിക്കുന്നു.ഇവിടെ വന്ന് പ്രാർത്ഥിക്കുന്ന എല്ലാവർക്കും അനുഗ്രഹങ്ങൾ നൽകണമേ എന്ന് പ്രാർത്ഥിച്ചുകൊണ്ട് അങ്ങയുടെ ഒരു വിശ്വാസി.