Thanks Giving

കൃതജ്ഞത

അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത വിശുദ്ധ അന്തോണീസ് പുണ്യവാളനും പരിശുദ്ധ അമ്മയ്ക്കും ഉണ്ണീശയ്ക്കും  ഒരായിരം നന്ദിയുടെ വാടാ മലരുകൾ.

     ഞങ്ങളുടെ വിദ്യാലയത്തിൽ തുടർച്ചയായി മൂന്നുവർഷം ക്ലാസ് നഷ്ടപ്പെടുന്നതിനാൽ മൂന്ന് അധ്യാപകർക്ക് വിദ്യാലയത്തിൽ നിന്നും മറ്റു സ്ഥലങ്ങളിലേക്ക് പോകേണ്ടിവന്നു. ഈ വർഷം ഞാൻ ഈ അവസ്ഥ നേരിടേണ്ടി വരുന്നതിനാൽ വിശുദ്ധ അന്തോണീസിന്റെ മാധ്യസ്ഥത പ്രാർത്ഥന 9 പ്രാവശ്യം കണ്ണീരോടെ  ചൊല്ലി പ്രാർത്ഥിച്ചിരുന്നു.കൂടാതെ 9 ചൊവ്വാഴ്ച തുടർച്ചയായി കൊരട്ടിയിൽ വന്ന് കുർബാനയിലും ആരാധനയിലും പ്രാർത്ഥിക്കുകയും ചെയ്തിരുന്നു. മറ്റുള്ള സഹപ്രവർത്തകർക്ക് ഒരിക്കലും യാതൊരു പ്രതീക്ഷയും ഇല്ലാതിരുന്നിട്ടും എന്റെ ഉള്ളിലുള്ള വിശ്വാസത്തെ ഞാൻ മുറുകെപ്പിടിച്ച് നീങ്ങി ഇന്ന് എന്റെ ജോലി നഷ്ടപ്പെടാതെ സ്കൂളിൽ തന്നെ ജോലി ചെയ്യുവാൻ സാധിക്കുന്നു.ചെറിയ ചെറിയ പ്രശ്നങ്ങൾ അലട്ടുന്നുണ്ടെങ്കിലും പുണ്യവാളനോടും പരിശുദ്ധ അമ്മയോടും ഉണ്ണിയേശുവിനോട് ഉള്ള വിശ്വാസം മുറുകെപ്പിടിച്ച് പ്രാർത്ഥിക്കുവാൻ സാധിക്കുന്നുണ്ട്. ഇത്രയും വലിയ അനുഗ്രഹം ലഭിച്ചതിന് ഒരായിരം കൃതജ്ഞതയാർപ്പിക്കുന്നു എന്ന് അങ്ങയുടെ വിശ്വസ്തദാസി.