പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണീസ് പുണ്യവാളനും ഒരായിരം നന്ദിയുടെ പൂച്ചെണ്ടുകൾ അർപ്പിക്കുന്നു.
എന്റെ മകൻ ഷാബിനെ മെക്കാനിക്കൽ എൻജിനീയറിങ് പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണീസ് പുണ്യവാളനും ഒരായിരം നന്ദിയുടെ പൂച്ചെണ്ടുകൾ അർപ്പിക്കുന്നു.
എന്റെ മകൻ ഷാബിനെ മെക്കാനിക്കൽ എൻജിനീയറിങ് കോയമ്പത്തൂരിൽ ചേർക്കുവാൻ തീരുമാനിച്ചപ്പോൾ അവനെ മാതാവിന്റെയും പുണ്യവാളന്റെയും അടിമയായി സമർപ്പിക്കുകയും നല്ല മാർക്കോടെ സപ്ലിയില്ലാതെ വിജയിച്ചു വന്നാൽ കൃതജ്ഞത എഴുതിയിടാം എന്ന് പ്രാർത്ഥിക്കുകയും ചെയ്തിരുന്നു. മാതാവിന്റെയും പുണ്യവാളന്റെയും ശക്തമായ അനുഗ്രഹത്താൽ അവൻ സപ്ലി ഒന്നുമില്ലാതെ നല്ല മാർക്കോടെ ബിടെക് പാസാക്കുകയും തുടർപഠനത്തിനായി അവൻ ആഗ്രഹിച്ചത് പോലെ ആസ്ട്രേലിയയിലേക്ക് പോവുകയുണ്ടായി. ആസ്ട്രേലിയയിലേക്ക് വിസ ലഭിക്കുവാൻ വളരെ ബുദ്ധിമുട്ടാണ്. ആസ്ട്രേലിയൻ ഗവൺമെന്റ് ആവശ്യപ്പെടുന്നത് പോലെ ആസ്തിയും ഇൻകം ടാക്സ് ഫയൽ ചെയ്യുന്നതിന്റെ പേപ്പേഴ്സും ഒന്നും തന്നെ ഇല്ലാതിരുന്നിട്ടും അവന്റെ ഒപ്പം വിസ അപേക്ഷിച്ച് ഒരുപാട് കുട്ടികൾക്ക് വിസ റിജക്ട് ആയപ്പോഴും എന്റെ മകന് യാതൊരു യോഗ്യതയുംമില്ലാതെ ഇരുന്നിട്ടും വിസ ലഭിച്ചത് പരിശുദ്ധ അമ്മയുടെയും വിശുദ്ധ അന്തോണീസിന്റെയും ശക്തമായ മാധ്യസ്ഥം വന്നുകൊണ്ട് മാത്രമാണെന്ന് ഞാനും എന്റെ കുടുംബവും ഉറച്ചു വിശ്വസിക്കുന്നു. തുടർന്നുള്ള അവന്റെ പഠനകാലഘട്ടങ്ങളിലും ജീവിതത്തിന്റെ എല്ലാ മേഖലകളിലും പുണ്യവാളന്റെ മാധ്യസ്ഥ യാചിച്ചുകൊണ്ട് ഒരായിരം നന്ദി അർപ്പിച്ചുകൊണ്ട് അങ്ങയുടെ വിശ്വസ്തദാസി