യേശുവേ സ്തുതി യേശുവേ നന്ദി.
വിശുദ്ധ അന്തോണീസ് പുണ്യവാളനും പരിശുദ്ധ അമലോൽഭവ മാതാവിനും ഒരായിരം നന്ദി.
എന്റെ മകൻ മാൾട്ടയിൽ ജോലിക്കായി പോകുവാൻ ഒരു വർഷമായി നോക്കുന്നു. എന്നാൽ ഓരോരോ കാരണങ്ങളാൽ അത് നടക്കുന്നില്ലായിരുന്നു. ഞാനും എന്റെ ഭർത്താവും ഇവിടെ വന്ന് എല്ലാ ചൊവ്വാഴ്ചയും വിശുദ്ധ കുർബാനയിലും നൊവേനയിലും ആരാധനയിലും പ്രാർത്ഥിക്കുമായിരുന്നു.കൂട്ടു തിരുനാളിന്റെ അന്ന് ഞങ്ങൾ ഇവിടെ വന്ന് പ്രത്യേകമായി ഈ നിയോഗത്തെ സമർപ്പിച്ചുകൊണ്ട് പ്രാർത്ഥിച്ചു. വിശുദ്ധ അന്തോണീസ് പുണ്യവാള പരിശുദ്ധ അമ്മേ ഞങ്ങളുടെ ജീവിതത്തിൽ ഒരു അത്ഭുതം നടത്തി തരണമേ എന്ന്.ഈ നിയോഗം ഞങ്ങൾക്ക് സാധിച്ചു ലഭിക്കുകയാണെങ്കിൽ സാക്ഷ്യം എഴുതി ഇടാമെന്ന് നേർന്നു പ്രാർത്ഥിച്ചു. അതിന്റെ ഫലമായി ഞായറാഴ്ച അവന് മെസ്സേജ് വരികയും തിങ്കളാഴ്ച അവന്റെ പാസ്പോർട്ടും വിസയും വന്നു.ഞങ്ങളുടെ പ്രാർത്ഥനയെ അനുഗ്രഹമാക്കി നൽകിയ ദൈവത്തിന് നന്ദി അർപ്പിക്കുന്നു.ഇനിയും ഞങ്ങളുടെ മുന്നോട്ടുള്ള ജീവിതത്തിൽ ഞങ്ങളുടെ എല്ലാ നിയോഗങ്ങളെയും അനുഗ്രഹിച്ച് ആശിർവദിക്കണമെന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു ആമേൻ യേശുവേ സ്തുതി യേശുവേ നന്ദി യേശുവേ ആരാധന.