അത്ഭുത പ്രവർത്തകനായ വിശുദ്ധ അന്തോണീസിനും പരിശുദ്ധ അമ്മയ്ക്കും ഒരായിരം നന്ദി.
ഞാൻ മിക്കപ്പോഴും ഈ ദേവാലയത്തിൽ വന്ന് വിശുദ്ധ കുർബാനയിലും നൊവേനയിലും പങ്കെടുക്കുന്ന ആളാണ്.ഈ പ്രാവശ്യത്തെ ഊട്ടു നേർച്ചയ്ക്ക് വന്നപ്പോൾ ഞാൻ ഒരു പ്രത്യേക നിയോഗം വെച്ച് പ്രാർത്ഥിച്ചിരുന്നു.പരിശുദ്ധ കുർബാനയ്ക്കും നൊവേനയ്ക്കും പണം കൊടുക്കുകയും പത്ത് പൂമാല ചാർത്തി പ്രാർത്ഥിക്കുകയും ചെയ്തു. എന്റെ മകൾ ക്രിസ്റ്റിക്ക് കാനഡയിൽ ontario നിന്ന് നഴ്സിംഗ് ലൈസൻസ് താമസസ്ഥലമായ ബ്രിട്ടീഷ് കൊളംബിയയിലേക്ക് മാറ്റി തരണമെന്ന് പ്രത്യേകം പ്രാർത്ഥിച്ചു. അതിന്റെ ഫലമായി same ആഴ്ചയിൽ തന്നെ ലൈസൻസ് മാറ്റികിട്ടി. എനിക്ക് തന്ന ഈ അനുഗ്രഹം സാക്ഷ്യപ്പെടുത്തുന്നു പുണ്യവാളനോട് ഒരായിരം നന്ദി പറയുകയും ചെയ്യുന്നു.