വിശുദ്ധ അന്തോണീസിന്റെ മാധ്യസ്ഥതയിൽ എനിക്ക് ലഭിച്ച അനുഗ്രഹത്തിന് നന്ദി അർപ്പിക്കുന്നു.
12 വർഷം മുമ്പ് എറണാകുളത്തുള്ള ഒരു ആശുപത്രിയിൽ ഞാൻ കിഡ്നി ഫംഗ്ഷൻ ടെസ്റ്റിന് വിധേയമായി. അപ്പോൾ ക്രിയാറ്റിൻ ലെവൽ 1.3 ആയിരുന്നു അന്നുമുതൽ എല്ലാവർഷവും മുടങ്ങാതെ കിഡ്നി ഫംഗ്ഷൻ ടെസ്റ്റ് നടത്തിവരുന്നു. എല്ലാ ടെസ്റ്റിലും ക്രിയാറ്റിൻ ലെ 1.3 അല്ലെങ്കിൽ 1.4 എന്ന നിൻ നിലയിലായിരുന്നു. അങ്ങനെയിരിക്കെ കൊരട്ടി വിശുദ്ധ അന്തോണീസിന്റെ ഈ തിരുതാഠന കേന്ദ്രത്തിൽ വന്ന പ്രാർത്ഥിക്കുവാൻ ഒരു അവസരം ലഭിച്ചു.നിയോഗം വെച്ച് ആത്മാർത്ഥമായി തന്നെ അന്ന് ഞാൻ പ്രാർത്ഥിച്ചു. ക്രിയാറ്റിൻ ലെവൽ കുറഞ്ഞാൽ കൃതജ്ഞത എഴുതിയിടാം എന്ന് നേരുകയും ചേർന്നു. അത്ഭുതമെന്നു പറയട്ടെ പിന്നീട് നടത്തിയ ടെസ്റ്റിൽ ക്രിയാറ്റിൻ ലെവൽ 1.1 എന്ന നിലയിലേക്ക് താണു. വീണ്ടും ഒരു മാസം കഴിഞ്ഞപ്പോൾ ഒന്നുകൂടി ടെസ്റ്റ് നടത്തി നോക്കിയപ്പോഴും ക്രിയാറ്റിൻ ലെവൽ 1.1 എന്ന നിലയിൽ തന്നെയായിരുന്നു. ഇത് വിശുദ്ധന്റെ ശക്തമായ മാധ്യസ്ഥതയാണ് എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു നന്ദി അർപ്പിക്കുകയും ചെയ്യുന്നു. എന്ന അങ്ങയുടെ വിശ്വസ്ത ദാസൻ