യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന
എനിക്ക് കുറച്ചുനാൾ മുമ്പ് മുട്ടിന്മേൽ ഒരു മുഴ വന്നു. മരുന്നു കഴിച്ചിട്ട് കുറഞ്ഞില്ല. പിന്നെ ആയുർവേദം എടുത്തു, മരുന്നെടുത്ത സമയം നന്നായി ചെറുതായി വന്നെങ്കിലും മരുന്ന് കഴിഞ്ഞപ്പോൾ വീണ്ടും പൂർവസ്ഥിതിയായി. വീണ്ടും ഡോക്ടറുടെ അടുത്ത് പോയപ്പോൾ വേറെ മരുന്നെന്നും ഇല്ലെന്നു പറഞ്ഞു. അങ്ങനെ വിഷമിച്ചിരിക്കുമ്പോൾ എന്റെ മകൾ പറഞ്ഞു അമ്മ വിഷമിക്കേണ്ട ഒരു മരുന്നുമില്ലാതെ തന്നെ അന്തോണീസ് പുണ്യവാളൻ സൗഖ്യം വാങ്ങിത്തരും എന്ന്. 9 ചൊവ്വാഴ്ച നമുക്ക് കുർബാനയും ആരാധനയും നൊവേനയും കൂടാം എന്നു പറഞ്ഞു അങ്ങനെ ഇവിടെ വന്ന് ഞങ്ങൾ നോവലയിലും കുർബാനയിലും ആരാധനയിലും പങ്കെടുത്ത പ്രാർത്ഥിക്കുവാൻ തുടങ്ങി. പ്രാർത്ഥിച്ചു തുടങ്ങിയതിന്റെ പിറ്റയാഴ്ച മുതൽ മുഴ ചെറുതാകുവാൻ തുടങ്ങി അഞ്ചാമത്തെ ആഴ്ചയായപ്പോൾ മുഴ പൂർണമായും മാറി. ഇപ്പോൾ എല്ലാ ദിവസവും കുർബാനയിൽ കൂടുവാനും മുട്ടുകുത്തി ഈശോയെ ആരാധിക്കുവാനും എനിക്ക് കഴിയുന്നുണ്ട്. എനിക്ക് സൗഖ്യം നൽകി അനുഗ്രഹിച്ച ഈശോയ്കും മാധ്യസ്ഥം വഹിച്ച പ്രാർത്ഥിച്ച അന്തോണീസ് പുണ്യവാളനും പരിശുദ്ധ അമ്മയ്ക്കും പ്രത്യേകം നന്ദി അർപ്പിക്കുന്നു വിശ്വാസപൂർവ്വം അങ്ങയുടെ ദാസി