യേശുവേ നന്ദി യേശുവേ സ്തോത്രം......
പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണീസ് പുണ്യവാളനും ഒരായിരം നന്ദി അർപ്പിക്കുന്നു.
എനിക്ക് ഒരു വർഷമായി മാൾട്ടയിൽ ജോലിക്ക് പോകുവാനുള്ള വിസയ്ക്ക് അപേക്ഷിച്ചിട്ട് ഓരോ കാരണങ്ങൾ വിസ വരുവാൻ താമസിച്ചു. കഴിഞ്ഞകൊല്ലം ജൂൺ 13ന് ഇവിടെ നടന്ന ഊട്ടുനേർച്ചയിൽ എന്റെ അപ്പച്ചൻ ഈ നിയോഗം വെച്ച് വളണ്ടിയർ ആയി രാത്രി ഊട്ടു നേർച്ച കഴിയുന്നതുവരെ പ്രവർത്തിച്ചു. വിസ തടസ്സം മാറുവാൻ പ്രാർത്ഥിക്കുന്ന എല്ലാ മക്കൾക്കും വേണ്ടിയും മുട്ടിപ്പായി മാതാവിനോടും പുണ്യവാളനോട് പ്രാർത്ഥിച്ചു. പ്രാർത്ഥിച്ചതിന്റെ ഫലമായി അത്ഭുതമെന്നു പറയട്ടെ എനിക്ക് നവംബർ പതിനെട്ടാം തീയതി മാൾട്ടയിലേക്ക് പോകുവാനുള്ള വിസയും ടിക്കറ്റും ലഭിച്ചു. തുടർന്നും എനിക്കു മുന്നോട്ടുള്ള എന്റെ ജീവിതത്തിൽ മാതാവിന്റെയും പുണ്യവാളന്റെയും അനുഗ്രഹം ഉണ്ടാകണമേ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു എന്ന് അങ്ങയുടെ എളിയ ദാസൻ