Thanks Giving

കൃതജ്ഞത

യേശുവേ നന്ദി.....യേശുവേ സ്തുതി..... യേശുവേ ആരാധന....
       എന്റെ പേര് ഷൈനി ഞാൻ സ്കൂളിൽ ജോലി ചെയ്തിരുന്നു ഈ മാർച്ച് 31ന് റിട്ടയേർഡ് ചെയ്തു. 2002ൽ ഗേൾസിനെ സ്കൂളിൽ അഡ്മിറ്റ് ചെയ്തപ്പോൾ എന്റെ പോസ്റ്റ് പോയി. ഗവൺമെന്റിന് അധിക ബാധ്യതയാണ് എന്ന് പറഞ്ഞ് എന്റെ പോസ്റ്റ് ഗവൺമെന്റ് തന്നില്ല. കേസിനു പോയി  വിധി എനിക്ക് അനുകൂലമായി വന്നു എന്നാൽ ഗവൺമെന്റ് അംഗീകരിച്ച തന്നില്ല. പുണ്യവാളന്റെയും മാതാവിന്റെയും മാധ്യസ്ഥം യാചിക്കുകയും സാധിക്കുന്ന ദിവസങ്ങളിൽ ഇവിടെ വന്ന് കുർബാനയിലും നൊവേനയിലും ആരാധനയിലും പങ്കെടുക്കുമായിരുന്നു. അങ്ങനെ 2022 ജനുവരിയിൽ പോസ്റ്റ് അനുവദിച്ച് കോടതിയിൽ നിന്നും കിട്ടുകയും, ആ കാലഘട്ടത്തിലെ എല്ലാ ആനുകൂല്യങ്ങളും ലഭിക്കുകയും ചെയ്തു. ഇത്രയും വലിയ അനുഗ്രഹം എനിക്ക് ഉണ്ണിയേശുവിൽ നിന്നും വാങ്ങിത്തന്ന വിശുദ്ധ അന്തോണീസ് പുണ്യവാളനും പരിശുദ്ധ അമ്മയ്ക്കും ആയിരമായിരം നന്ദി.