Thanks Giving

കൃതജ്ഞത

വിശുദ്ധ അന്തോണീസിനും പരിശുദ്ധ അമ്മയ്ക്കും ഒത്തിരി നന്ദി.
  എന്റെ പേര് ജിഷാ ബാബു , ഞാനീ സാക്ഷ്യം എന്റെ മകനുവേണ്ടിയാണ് എഴുതുന്നത്. എന്റെ മകൻ ജോബിൻ ബാബു UKയിൽ ആണ്  ജോലി. എന്റെ മകന്റെ ജോലി ഒരു മുന്നറിയിപ്പും കൂടാതെ ഒരു ദിവസം പെട്ടെന്ന് നഷ്ടപ്പെട്ടു. അത് ഞങ്ങളെയും കുടുംബത്തെയും ഒത്തിരി തളർത്തി.ഞാനും എന്റെ ഭർത്താവും ഇവിടെ അന്തോണീസ് പുണ്യവാളന്റെ അടുക്കൽ വന്ന് പ്രാർത്ഥിക്കുകയും നൊവേനയിലും കുർബാനയിലും 9 ദിവസം പങ്കെടുക്കാമെന്ന് നേർന്നതിന്റെ ഫലമായി ഒരാഴ്ചകൊണ്ട് എന്റെ മകന്റെ നഷ്ടപ്പെട്ട ജോലിയെക്കാൾ കൂടുതൽ ശമ്പളത്തോട് മറ്റൊരു ജോലി ലഭിക്കുകയും ചെയ്തു. എനിക്കും എന്റെ കുടുംബത്തിനും ചെയ്ത അനുഗ്രഹത്തിന് പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണീസിനും  ഒരായിരം ആരാധനയും സ്തുതിയും നന്ദിയും അർപ്പിക്കുന്നു എന്ന് അങ്ങയുടെ ദാസി ജിഷ ബാബു.