Thanks Giving

കൃതജ്ഞത


പരിശുദ്ധ അമ്മയുടെയും വിശുദ്ധ അന്തോണിസിന്റേയും മാധ്യസ്ഥം ഞങ്ങള്‍ക്ക് നല്‍കിയതിന് ദൈവത്തിന് ഒരായിരം സ്തുതി അര്‍പ്പിക്കുന്നു. ഞാന്‍ അബുദാബിയില്‍ നഴ്‌സായി ജോലി ചെയ്യുന്ന വ്യക്തിയാണ്. കഴിഞ്ഞ നാല് വര്‍ഷങ്ങളായി high blood cholestrol മൂലം ഞാന്‍ വളരെയധികം അസ്വസ്ഥതകള്‍ അനുഭവിക്കുകയായിരുന്നു. ബ്ലഡ് കൊളസ്‌ട്രോള്‍ കുറയ്ക്കുവാന്‍ ഞാന്‍ വളരെയധികം പരിശ്രമിച്ചു. എന്നാല്‍ യാതൊരു ഫലവുമുണ്ടായില്ല. കഴിഞ്ഞ ഓഗസ്റ്റ് മാസം മുതല്‍ കൊരട്ടിയിലെ വിശുദ്ധ അന്തോണീസിന്റെ തീര്‍ത്ഥാടന കേന്ദ്രത്തിലെ രാവിലെയുള്ള കുര്‍ബാനയില്‍ ഞാന്‍ മുടങ്ങാതെ പങ്കെടുത്ത് ഈയൊരു നിയോഗം വച്ചു പരിശുദ്ധ അമ്മയുടെയും വിശുദ്ധ അന്തോനീസിന്റെയും മാധ്യസ്ഥം തേടി രോഗ സൗഖ്യത്തിനായി പ്രാര്‍ത്ഥിക്കുകയായിരുന്നു. രണ്ട് ദിവസങ്ങള്‍  മുന്‍പ് ഞാനെന്റെ ബ്ലഡ് ലെവല്‍  പരിശോധിക്കുകയുണ്ടായി. ഏറെ നാളുകള്‍ക്ക് ശേഷം എനിക്ക് വളരെ നോര്‍മല്‍ ആയ ഒരു റിസള്‍ട്ട് കിട്ടി. എന്റെ ബ്ലഡ് കൊളസ്‌ട്രോള്‍  ലെവല്‍ ഒരു സാധാരണ വ്യക്തിയില്‍ എന്നപോലെ വളരെ നോര്‍മല്‍ ആയി കാണപ്പെട്ടു. ഇത് വളരെ വലിയ ഒരു ആശ്വാസമാണ് എനിക്ക് തന്നത്. ഇത് പരിശുദ്ധ അമ്മയുടെയും വിശുദ്ധ അന്തോണിസിന്റെയും മാധ്യസ്ഥം വഴി എനിക്ക് ലഭിച്ച അനുഗ്രഹം ആണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ദൈവത്തിനു സ്തുതിയും, പരിശുദ്ധ അമ്മയുടെയും വിശുദ്ധ അന്തോണിസിന്റെയും  മാധ്യസ്ഥ സഹായത്തിന് ഒത്തിരി നന്ദിയും അര്‍പ്പിക്കുന്നു.