കാഞ്ഞൂരിൽ നിന്നും രാധാ ശശി മകൾ ശശികലയ്ക്കു വേണ്ടിയാണ് ഈ കൃതജ്ഞത സമർപ്പിക്കുന്നത്. ശശികല കാനഡയിൽ മൈക്രോബയോളജിയിൽ പി എച്ച് ഡി ചെയ്യുന്നു. ഒരു വർഷമായി അവൾക്ക് സ്റ്റൈപ്പൻഡ് കിട്ടുന്നില്ല. ഒരു ചൊവ്വാഴ്ച അമ്മ ഇവിടെ വന്ന് അവൾക്കു വേണ്ടി പ്രാർത്ഥിച്ചു. പ്രാർത്ഥന കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ മകൾ ഫോണിൽ വിളിച്ചു പറഞ്ഞു ഒരു വർഷമായി മുടങ്ങിക്കിടന്ന സ്റ്റന്റ് എല്ലാം തിരിച്ചുകിട്ടിയെന്ന്.
അതിനോടൊപ്പം തന്നെ വെള്ളാങ്കല്ലൂരിൽ നിന്നും പുഷ്പലത നാരായണൻ മകൾ നന്ദനയ്ക്ക് വേണ്ടിയാണ് കൃതജ്ഞത.
നന്ദനയുടെ വിവാഹം കഴിഞ്ഞ് ഭർത്താവ് മരിച്ചുപോയി മൂന്നര വർഷമായി നന്നരയുടെ ശരീരം മുഴുവൻ ചൊറിഞ്ഞു കുട്ടി വെള്ളമൊഴുകുന്ന ഒരു അവസ്ഥയിലായിരുന്നു. ഇരിങ്ങാലക്കുട ചാലക്കുടി പറവൂർ തൃശ്ശൂർ എന്നിവിടങ്ങളിൽ ചികിത്സ തേടി. എന്നാൽ മാറിയില്ല. പിന്നീട് തിരുവനന്തപുരത്തേക്ക് ചികിത്സയ്ക്ക് പോകുവാൻ എല്ലാവരും നിർബന്ധിച്ചു ഈ സമയത്ത് തീർത്ഥാടന കേന്ദ്രത്തിൽ വന്ന പ്രാർത്ഥിച്ച് വെഞ്ചരിച്ച വെള്ളവും വെളിച്ചെണ്ണയും വാങ്ങി വിശ്വാസത്തോടെ പ്രാർത്ഥിച്ചു ഉപയോഗിച്ചു. ഇപ്പോൾ ഒന്നരമാസമായി പരിപൂർണ്ണ സൗഖ്യം കിട്ടി എന്ന് മാത്രമല്ല പൊട്ടിയൊലിച്ച് അതിന്റെ പാടു പോലും മാഞ്ഞുപോയി.
യേശുവേ നന്ദി യേശുവേ ആരാധന യേശുവേ മഹത്വം. പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണീസിനും പ്രത്യേകം നന്ദി അർപ്പിക്കുന്നു. എന്ന് അങ്ങയുടെ വിശ്വാസി