Thanks Giving

കൃതജ്ഞത

 12 വർഷമായി ഈ പള്ളിയുമായി ഞാൻ ബന്ധപ്പെടാൻ ഇറങ്ങിയിട്ടുണ്ട്. അന്നുമുതൽ ഞാൻ പ്രാർത്ഥനകൾ പഠിച്ച് അത് മുടങ്ങാതെ ചൊല്ലുന്നുണ്ട്. 
 എല്ലാദിവസവും ജപമാല മുടങ്ങാതെ ചൊല്ലുന്നുണ്ട് 
 എല്ലാദിവസവും കരുണക്കൊന്ത ചൊല്ലുന്നുണ്ട് 
 എല്ലാദിവസവും അരമണിക്കൂർ വചനം വായിക്കുന്നുണ്ട് വചനം മനപ്പാഠമാക്കുന്നുണ്ട്
 ദിവസവും 33 പ്രാവശ്യം വിശ്വാസപ്രമാണം ചൊല്ലുന്നുണ്ട് 
 എല്ലാ ദിവസവും ദിവ്യബലിയിൽ പങ്കെടുക്കുന്നു.
 ദിവസവും 91ആം സങ്കീർത്തനം 33 പ്രാവശ്യം വീതം ചൊല്ലുന്നു.
 ഒരു വർഷം 100 പ്രാവശ്യം എങ്കിലും കുരിശിന്റെ വഴി ചൊല്ലി പ്രാർത്ഥിക്കും 33 ദിവസം വീതം മൂന്നെണ്ണം.
 വീട്ടുജോലിക്കാണ് പോകുന്നത്. ജോലി ചെയ്യുമ്പോൾ എല്ലാം പ്രാർത്ഥിച്ചു കൊണ്ടിരിക്കും.
 നാലുകെട്ട് ആശ്രയ പ്ലോട്ടിൽ  താമസിക്കുന്ന മകളാണ്.
 മൂന്നു മക്കളുണ്ട്, ഭർത്താവ് മരിച്ചുപോയി. കണ്ണീരിലൂടെ ലഭിച്ച അനുഗ്രഹങ്ങൾ പറയുന്നു.
1. മകളുടെ അസുഖം അത്ഭുതകരമായി മാറി..
2. സ്വന്തമായി ഒരു സ്ഥലം കിട്ടുവാൻ ആഗ്രഹിച്ചു. പരിചയമുള്ള ഒരു കുടുംബം കഴിഞ്ഞദിവസം വട്ടപ്പറമ്പ് എന്ന സ്ഥലത്ത് 5സെന്റ് സൗജന്യമായി ഈ മകൾക്ക് എഴുതിക്കൊടുത്തു. യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ മഹത്വം