എന്റെ പേര് ലിസി. ഞാൻ മേലൂർ ഇടവകയിൽ നിന്നാണ്. ഇപ്പോൾ യുകെയിലാണ്. എന്റെ വിസയും COS Dw കഴിഞ്ഞ ഒക്ടോബർ മാസം റെഡിയായതാണ് എന്നിട്ട് ടിക്കറ്റിന് വേണ്ടി വെയിറ്റ് ചെയ്യുകയായിരുന്നു എന്നാൽ വിസയുടെ കാലാവധി കഴിയാറായിട്ടും ടിക്കറ്റ് വന്നില്ല എന്ന് മാത്രമല്ല ഒരു ഇൻഫർമേഷനും ഇല്ലായിരുന്നു പിന്നെ ഗ്രൂപ്പിലുള്ള മറ്റുള്ളവരിൽ നിന്നും അറിഞ്ഞു, ട്രസ്റ്റിൽ ഇപ്പോൾ വേക്കൻസി ഇല്ല അവർ വിസ ക്യാൻസൽ ചെയ്യാൻ പോകുന്നു എന്ന്. മാതാവിനോടും വിശുദ്ധ അന്തോണീസ് പുണ്യാളനോടും പ്രാർത്ഥിച്ചതിനു ശേഷം ഞങ്ങൾ തന്നെ ടിക്കറ്റ് എടുത്ത് യുകെയിൽ എത്തി ഇവിടെ എയർപോർട്ടിൽ എത്തിയപ്പോൾ ഹോസ്പിറ്റലിൽ നിന്നും മെയിൽ വന്നു ഏത് എയർപോർട്ടിൽ നിന്നും ആണ് ട്രാവൽ ചെയ്യുന്നത് എന്നും ചോദിച്ചു. അങ്ങനെ ഹോസ്പിറ്റലിൽ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ നവംബർ 17ന് ഡ്യൂട്ടി സ്റ്റാർട്ട് ചെയ്തു. മാതാവിനും അന്തോണീസ് പുണ്യാളനും ഒരായിരം നന്ദി. യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന.