Thanks Giving

കൃതജ്ഞത

കാരുണ്യവാനായ ഉണ്ണി ഈശോയ്ക്കും പരിശുദ്ധ കന്യകാമറിയത്തിനും  അത്ഭുത പ്രവർത്തകനായ  അന്തോണീസ് പുണ്യാളനും സ്നേഹത്തിന്റെയും നന്ദിയുടേയും ഒരായിരം പൂച്ചെണ്ടുകൾ. എന്റെ പേര് ജിബിൻ വർഗീസ് എന്റെ മക്കൾക്ക് രണ്ടാൾക്കും അലർജി മൂലം കയ്യിലും കാലിലും മുഖത്തും ചെവിയിലും കുരുക്കൾ വന്ന് കുമിളകൾ പോലെ ഒരു ഡോക്ടറെ കാണിച്ചു. മരുന്ന് രണ്ടാഴ്ച കഴിച്ചിട്ടും പുരട്ടിയിട്ടും യാതൊരു കുറവുണ്ടായിരുന്നില്ല. അങ്ങനെ ഞങ്ങൾ കഴിഞ്ഞ ചൊവ്വാഴ്ച ദേവാലയത്തിൽ വന്ന് കുർബാനയിലും നൊവേനയിലും ആരാധനയിലും പങ്കെടുക്കുകയും വീട്ടിൽ പോകുമ്പോൾ പുണ്യവാന്റെ വെഞ്ചരിച്ച വെളിച്ചെണ്ണ വാങ്ങിക്കൊണ്ടു പോവുകയും അന്ന് രാത്രി തന്നെ മരുന്നിന് പകരം വെളിച്ചെണ്ണ പുരട്ടുകയും ചെയ്തു. അത്ഭുതം എന്ന് തന്നെ പറയാം പിറ്റേന്ന് നോക്കിയപ്പോൾ നല്ല മാറ്റം കാണുകയും നാലുദിവസംകൊണ്ട് എല്ലാം പൂർണമായി മാറുകയും ചെയ്തു. കഴിഞ്ഞ ആഴ്ച പ്രാർത്ഥിച്ചപ്പോൾ കൃതജ്ഞത എഴുതി അറിയിക്കാം എന്ന് ഞങ്ങൾ തീരുമാനിച്ചിരുന്നു യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന.