എന്റെ പേര് ക്രിസ്റ്റോ ജോസ്. ഞാനും എന്റെ മാതാപിതാക്കളും നൊവേനയിലും ആരാധനയിലും പങ്കെടുത്ത് പ്രാർത്ഥിക്കാറുണ്ട്. പരിശുദ്ധ അമ്മയുടെയും വിശുദ്ധ അന്തോണീസിന്റെയും മധ്യസ്ഥത്താൽ ധാരാളം അനുഗ്രഹങ്ങൾ ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. Bcom കഴിഞ്ഞ് IELTS പാസായതിനുശേഷം ഉപരിപഠനത്തിനായി കാനഡയിലേക്ക് വിസയ്ക്ക് അപേക്ഷിച്ചു. ഉറപ്പായും കിട്ടുമെന്ന് പ്രതീക്ഷിച്ചിങ്കിലും വിസ റിജക്ട് ആയി. ഏജൻസി പറഞ്ഞ പ്രകാരം ഒരിക്കൽ കൂടി അപേക്ഷിച്ചു അതും റിജക്ട് ആയപ്പോൾ വിഷമമായി. പിന്നീട് ഓസ്ട്രേലിയയിലെ രണ്ട് യൂണിവേഴ്സിറ്റിയിലേക്ക് ശ്രമിച്ചെങ്കിലും ശരിയായില്ല. അപ്പോഴേക്കും ഐ എൽ ടി എസിന്റെ കാലാവധി തീർന്നു. ഒരു പ്രാവശ്യം കൂടെ ശ്രമിച്ചു നോക്കാം എന്ന് വിചാരിച്ച് പരിശുദ്ധ അമ്മയോടും പ്രാർത്ഥിച്ച് ഐഎൽടിഎസ് വീണ്ടും എഴുതുകയും വേറൊരു യൂണിവേഴ്സിറ്റിയിലേക്ക് അപേക്ഷിക്കുകയും ചെയ്തു. അവിടെനിന്ന് ഓഫർ ലെറ്റർ ലഭിക്കുകയും എല്ലാ ഡോക്യുമെന്റ്സും കൊടുത്ത് ഫീസ് അടച്ച് നവംബർ 14ന് വിസയ്ക്ക് അപ്ലൈ ചെയ്തു. പിറ്റേദിവസം മുതൽ ഞാൻ രാവിലെ 6 30ന് ഉള്ള ദിവ്യബലിയിൽ മുടങ്ങാതെ വരികയും പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണിസിനും പൂമാല ചാർത്തി കിരീടം വച്ച് പ്രാർത്ഥിക്കുകയും വിസ കിട്ടിയാൽ ദൈവ മഹത്വത്തിനായി കൃതജ്ഞത എഴുതി ഇടാമെന്ന് നേരുകയും ചെയ്തു
നവനാൾ പ്രസിതേന്തി ആവാൻ പേരു കൊടുക്കുവാൻ വന്നപ്പോൾ ബിജു അച്ഛനെ കണ്ട് വിസയ്ക്കുള്ള ആപ്ലിക്കേഷൻ കൊടുത്തിരിക്കുകയാണെന്നും അച്ഛൻ പ്രത്യേകം പ്രാർത്ഥിക്കാം എന്നും പറഞ്ഞു. ഡിസംബർ ഏഴാം തീയതിയിലെ നവനാൾ പ്രസിതേന്തി ആകാനുള്ള പേരും നൽകി
. അത്ഭുതമെന്നു പറയട്ടെ ഡിസംബർ ആറാം തീയതി എനിക്ക് വിസ ലഭിച്ചു ഈ വലിയ അനുഗ്രഹം പരിശുദ്ധ അമ്മയുടെയും വിശാന്തോണീസിന്റെയും മധ്യസ്ഥതയാല്‍ ഉണ്ണീശോ എനിക്ക് തന്നതാണെന്ന് ഞാൻ പൂർണമായും വിശ്വസിക്കുന്നു. ഉണ്ണീശയ്ക്കും പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണീസിനും ആയിരമായിരം നന്ദി.