ഞാൻ ഈ ദേവാലയത്തിലെ ഒരു ഇടവക അംഗമാണ്. ഒരു നേഴ്സ് ആയിരുന്നെങ്കിലും ഇനിയൊരു ഗവൺമെന്റ് ഹോസ്പിറ്റലിൽ ജോലി ലഭിക്കുകയാണെങ്കിൽ മാത്രം ജോലിക്ക് പോകാം എന്ന ചിന്താഗതിയിൽ ജോലിയൊക്കെ നിർത്തി ഞാൻ വീട്ടിലെ കാര്യങ്ങളൊക്കെ അങ്ങനെ നോക്കി കഴിയുകയായിരുന്നു എന്നാൽ ഹസ്ബൻഡ് സഹോദരി മൂലം എനിക്ക് ജർമൻ ലാംഗ്വേജ് പഠിക്കുവാൻ പ്രേരണയുണ്ടായി. ആദ്യം വിസമ്മതിച്ചെങ്കിലും ലാംഗ്വേജ് പഠിക്കുവാൻ ഞാൻ തീരുമാനിച്ചു ഈ ദൗത്യം ഏറ്റെടുക്കുന്നതിനു മുൻപ് ഈ ദേവാലയത്തിന്റെ അൾത്താരയുടെ തിരുനടയിൽ സന്നിഹിതനായിരിക്കുന്ന ദിവ്യകാരുണ്യ നാഥന്റെ മുൻപിൽ ഞാൻ വന്നു എന്നെക്കൊണ്ട് ഇത് ഒറ്റയ്ക്ക് സാധിക്കുകയില്ല ഈശോയെ നീ എന്നെ സഹായിക്കണമേ എന്ന് ഈശോയോട് പറഞ്ഞു. പരിശുദ്ധ അമ്മയോടും വിശുദ്ധ അന്തോനേഷിനോടും മധ്യസ്ഥം യാചിക്കുകയും ചെയ്തു. ഞാൻ വീട്ടിൽ പോയി പഠനം ആരംഭിച്ചു അങ്ങനെ പഠിച്ചു കൊണ്ടിരിക്കുമ്പോൾ ശാലോം മാസികയിൽ ഞാനൊരു ജർമൻ ലാംഗ്വേജ് പഠിക്കുന്ന ഒരു സ്റ്റുഡന്റിന്റെ സാക്ഷ്യം കണ്ടു സാക്ഷ്യം ഇതായിരുന്നു, ജെറമിയ 32:27, ഞാൻ സകല മര്ത്യരുടെയും ദൈവമായ കർത്താവാണ് എനിക്ക് അസാധ്യമായി എന്തെങ്കിലുമുണ്ടോ എന്ന വചനം 1200 പ്രാവശ്യം എഴുതാമെന്ന് നേർച്ച നേർന്നുകൊണ്ട് ആ കുട്ടി എക്സാം എഴുതി എക്സാം പാസായി. ഈ വചനത്തിൽ വിശ്വാസം അർപ്പിച്ചുകൊണ്ട് ഞാനും ഒരു നോട്ട്ബുക്ക് എടുത്ത് ഈ വചനം എഴുതുവാൻ തുടങ്ങി പഠനത്തോടൊപ്പം ഇടയ്ക്കിടയ്ക്ക് ഈ വചനവും എഴുതുന്ന രീതിയിൽ ഞാൻ പഠിച്ചു എക്സാം കഴിഞ്ഞ് റിസൾട്ട് വരുന്നവരെ ഞാൻ ഈ വചനം എഴുതി പ്രാർത്ഥിച്ചു കൊണ്ടിരുന്നു ഈ വചനം എഴുതി 2 നോട്ട്ബുക്ക് തീർന്നു അങ്ങനെ റിസൾട്ട് വന്നു കുറെ നാളുകളായി പഠിക്കാതെ ഇരുന്നു പഠനത്തിന്റെ ടച്ച് പോലും വിട്ടു പോയ ഞാൻ ജർമ്മനി ലാംഗ്വേജ് ബി2 എക്സാമിന്റെ നാലു മൊഡ്യൂളും ഫസ്റ്റ് അറ്റം തന്നെ പാസായി. ഈശോയ്ക്കും പരി. അമ്മയ്ക്കും വിശുദ്ധ അന്തോനേഷനും നന്ദി പറഞ്ഞു എന്നാൽ ഫസ്റ്റ് അറ്റൻഡ് ചെയ്ത ജോബ് ഇന്റർവ്യൂവിൽ എനിക്ക് പാസാകാൻ കഴിഞ്ഞില്ല അങ്ങനെ വിഷമം അവസ്ഥയിൽ കുറച്ചു ദിവസങ്ങൾ കടന്നുപോയി അങ്ങനെ ഓഗസ്റ്റ് 15 എന്ന ദിവസം എത്തി ഇന്ന് ഓഗസ്റ്റ് 15 വിശാന്തോണീസിന്റെ ബർത്ത് ഡേ ആണ് എല്ലാവരും തന്നെ ഒരു പൂമാല എങ്കിലും ഇട്ടു വിശുദ്ധനെ ഹാപ്പി ബർത്ത് ഡേ പറയണം നിങ്ങൾ ഹാപ്പി ബർത്ത് ഡേ പറയുമ്പോൾ തിരിച്ചു വിശുദ്ധൻ നിങ്ങൾക്ക് ഒരു മധുരം തരാതിരിക്കുകയില്ല എന്ന് വികാരിയച്ചൻ പള്ളിയിൽ എല്ലാവരോടും വിളിച്ചു പറയുകയുണ്ടായി. ഇത് കേട്ട് ഞാനും ഒരു പൂമാലയിട്ട് വിശുദ്ധനെ ഹാപ്പി ബർത്ത്ഡേ പറഞ്ഞു. അന്ന് രാത്രി ഇവിടെ എട്ടു മണി ആയപ്പോഴേക്കും അച്ഛൻ പറഞ്ഞപോലെ അന്തോണി സ്ഥിതി എനിക്ക് മധുരം നൽകി അറ്റൻഡ് ചെയ്ത രണ്ടാമത്തെ ജോബ് ഇന്റർവ്യൂവിൽ ഞാൻ പാസായി എന്ന റിസൾട്ട് വന്നു പ്രത്യേകം നന്ദി പറഞ്ഞു തുടർന്നും മധ്യസ്ഥ യാചിച്ചു ഒരു റിജക്ഷനും കൂടാതെ എനിക്ക് ലഭിച്ചു ജീവിതത്തിൽ വചനം എഴുതി പ്രാർത്ഥിക്കുന്നതിന്റെ പ്രാധാന്യവും എനിക്ക് മനസ്സിലായി വചനത്തിന്റെ മൂർച്ച എന്റെ ജീവിതത്തിൽ ഈശോ എനിക്ക് കാണിച്ചു തന്നു. കൃതജ്ഞതയോടെ തിരുനാളിന് പ്രസിതേന്തിയായി. ഈ വരുന്ന പുതുവർഷം ജനുവരി രണ്ടാം തീയതി ഞാൻ ജർമ്മനിയിലേക്ക് പോകുന്നു. ഒന്നുമില്ലായ്മയിൽ നിന്ന് എന്നെ കൈപിടിച്ചുയർത്തി ഈശോയ്ക്കും പരിശുദ്ധ അമ്മയ്ക്കും വിശദാം കോടാനുകോടി നന്ദി അർപ്പിച്ചുകൊണ്ട് കൊരട്ടിയിൽ നിന്ന് ജൂഡ് ഫ്രീ ലെനിൻ റോഡ്രിഗസ്. യേശുവേ നന്ദി യേശുവേ സ്തുതി യേശു ആരാധന