ദൈവത്തിനു സ്തുതി. പരിശുദ്ധ അമ്മയുടെയും വിശുദ്ധ അന്തോണിസിന്റേയും മധ്യസ്ഥതയ്ക്ക് നന്ദി.
എന്റെ പേര് ബ്രിട്ടാ അലക്സ് എന്നാണ്. ഇക്കഴിഞ്ഞ ജൂലൈ മാസത്തില്‍ എന്റെതല്ലാത്ത കാരണത്താല്‍ എനിക്ക് ജോലി നഷ്ടമായി. ഞാന്‍ സിംഗപ്പൂരില്‍ എന്റെ ഭര്‍ത്താവുമൊത്ത് താമസിക്കുന്നു. സിംഗപ്പൂരില്‍ cost of living സാധാരണയിലും കൂടുതലാണ് . എന്റെ ജോലി നഷ്ടമായത് സ്വാഭാവികമായും ഞങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടുകള്‍ നല്കി. ഈയൊരു സാഹചര്യത്തിലാണ് സെപ്റ്റംബര്‍ ഒന്നാം തീയതി മുതല്‍ കൊരട്ടി വിശുദ്ധ അന്തോണീസിന്റെ തീര്‍ത്ഥാടന കേന്ദ്രത്തിലെ ദിവ്യബലിയിലും നൊവേനയിലും മറ്റു ശുശ്രൂഷകളിലും ഞാന്‍ ഓണ്‍ലൈന്‍ വഴി പങ്കെടുത്ത് തുടങ്ങിയത്. പ്രാര്‍ത്ഥന എനിക്ക് വലിയ ആശ്വാസവും പ്രതീക്ഷയും നല്കി. അങ്ങനെയിരിക്കെ സെപ്റ്റംബര്‍ മാസം അവസാനത്തോടുകൂടി എന്റെ ഒരു സുഹൃത്ത് വഴിയായി എനിക്ക് മറ്റൊരു ജോലിക്ക് അപേക്ഷിക്കുവാനുള്ള വഴി തെളിഞ്ഞു കിട്ടി. എന്നാല്‍ അപ്ലൈ ചെയ്തതിനുശേഷം ആ കമ്പനിയുടെ ഭാഗത്തുനിന്നും യാതൊരു മറുപടിയും എനിക്ക് ലഭിചില്ല. പ്രതീക്ഷ നഷ്ടപ്പെടാതെ ഞാന്‍ വീണ്ടും പ്രാര്‍ത്ഥിച്ചു. ഒരാഴ്ചയ്ക്കുശേഷം ഒരു ചൊവ്വാഴ്ച കുര്‍ബാനയ്ക്കും നൊവേനയും ശേഷം എനിക്ക് ഇന്റര്വ്യൂനായുള്ള ഒരു നോട്ടിഫിക്കേഷന്‍ ലഭിച്ചു. പ്രാര്‍ത്ഥനയോടെ ഞാന്‍ ഒക്ടോബര്‍ പതിനാലാം തീയതി ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്തു. ഒക്ടോബര്‍ ഒന്നു മുതല്‍ മുടങ്ങാതെ തീര്‍ത്ഥാടന കേന്ദ്രത്തിലെ ഓണ്‍ലൈന്‍ ജപമാലയില്‍ ഞാന്‍ പങ്കെടുത്ത എന്റെ ഈയൊരു നിയോഗത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചു. ഒക്ടോബര്‍ ഇരുപത്തിനാലാം തീയതി ശനിയാഴ്ച എനിക്ക് ഇതുവരെ ലഭിച്ച എല്ലാ അനുഗ്രഹങ്ങള്‍ക്കും നന്ദി ആയിട്ട് ഞാന്‍ തീര്‍ത്ഥാടന കേന്ദ്രത്തിലെ മാതാവിന്റെ തിരുസ്വരൂപതിനു ഒരു ഉടുപ്പ് നേര്‍ച്ച നേരുകയും അള്‍ത്താര അലങ്കാര നേര്‍ച്ചയും കുര്‍ബാനയും നൊവേനയും നിയോഗം വച്ച് ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത് പ്രാര്‍ത്ഥിക്കുകയും ചെയ്തു. അത്ഭുതമെന്നു പറയട്ടെ അന്നേ ദിനം വൈകുന്നേരം ജോലി സാധ്യതയ്ക്കുള്ള അറിയിപ്പ് എനിക്ക് ലഭിക്കുകയും, നവംബര്‍ രണ്ടാം തീയതി എനിക്ക് ജോലിക്ക് കയറുവാന്‍ സാധിക്കുകയും ചെയ്തു. എന്റെ ഈ ഒരു ജോലിയുടെ നിയോഗത്തിനായി 9 ആഴ്ച തുടര്‍ച്ചയായി നൊവേനയില്‍ പങ്കെടുത്ത കൊള്ളാം എന്നുള്ള നേര്‍ച്ചയും നേര്‍ന്നിരുന്നു. ഇക്കഴിഞ്ഞ ആഴ്ച എനിക്ക് അത് പൂര്‍ത്തിയാക്കുവാനും, കഴിഞ്ഞ ഒരു മാസം മുഴുവനും പരിശുദ്ധ ജപമാലയില്‍ മുടങ്ങാതെ പങ്കെടുത്ത പ്രാര്തികാനും സാധിച്ചു. പരിശുദ്ധ അമ്മയും വിശുദ്ധ അന്തോണീസും വഴി ദൈവം വളരെ വലിയ ഒരു അനുഗ്രഹമാണ് എനിക്ക് നല്‍കിയത് . ദൈവത്തിനു സ്തോത്രം പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോനീസ്സിനു നന്ദിയും അര്‍പ്പിക്കുന്നു.