Thanks Giving

കൃതജ്ഞത

പരി. അമ്മയ്ക്കും വി. അന്തോണിസിനും ഒത്തിരി ഒത്തിരി നന്ദി അർപ്പിക്കുന്നു.  എൻറെ പേര് റോണി എന്നാണ്. ഞാൻ പരി. അമ്മയുടെയും വി. അന്തോണീസ്സിന്റേയും മാധ്യസ്ഥം തേടി പ്രാർത്ഥിക്കുന്ന ഒരു വിശ്വാസിയാണ്. ഞാൻ ഈ കൃതജ്ഞത എഴുതുന്നത് എനിക്ക് ലഭിച്ചു അനുഗ്രഹത്തിന് സാക്ഷ്യം ആയിട്ടാണ്. കഴിഞ്ഞ കുറേ മാസങ്ങളായി എനിക്ക് എൻറെ ദുബായിലെ ജോലി നഷ്ടപ്പെടുകയുണ്ടായി. യാതൊരുവിധ ജോലിയും ലഭിക്കാതെ ഞാൻ വളരെയധികം കഷ്ടപ്പെടുകയും  സങ്കടപ്പെടുകയും ചെയ്തു. ഈയൊരു സാഹചര്യത്തിൽ യാദൃശ്ചികമായി രണ്ടുമാസം മുൻപ് st.antony കൊരട്ടി ഓൺലൈൻ ശുശ്രൂഷയിൽ പങ്കെടുക്കുവാൻ എനിക്ക് ഭാഗ്യം ലഭിച്ചു. തീർത്ഥാടന കേന്ദ്രത്തിൽ വായിച്ചുകേട്ട കൃതജ്ഞതയില്‍ നിന്ന്‌
പ്രേരണ ലഭിച്ച ഞാൻ ദിവസവും ഓൺലൈൻ ശുശ്രൂഷയിൽ പങ്കെടുത്ത് എന്റെ ജോലിയുടെ നിയോഗാർതം പ്രാർത്ഥിക്കുകയുണ്ടായി. പലപ്പോഴും പ്രതീക്ഷ നഷ്ടപ്പെടുന്ന സാഹചര്യങ്ങൾ വന്നപ്പോൾ പ്രാർത്ഥനയിലെ തീക്ഷ്ണത കൂട്ടി തിരിച്ചുവന്നു. അങ്ങനെയിരിക്കെ ഒരു വ്യക്തി എന്റെ പഴയ കമ്പനിയിൽ ചെന്ന് എന്നെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് അദ്ദേഹത്തിന് എന്റെ ജോലി നഷ്ടമായ വിവരമറിഞ്ഞത്. അങ്ങനെ ഒരു ചൊവ്വാഴ്ച ദിവസം അദ്ദേഹത്തിൻറെ കമ്പനിയിലേക്ക് എന്നെ ഇൻറർവ്യൂന് ക്ഷണിക്കുകയും, പിന്നെയുള്ള ശനിയാഴ്ച തന്നെ എനിക്ക് പുതിയ ജോലിയുടെ ഓഫർ ലെറ്റർ കിട്ടുകയും ചെയ്തു. പരി. അമ്മയുടെയും വി. അന്തോണീസ്സിന്റേയും പ്രത്യേക മാധ്യസ്ഥം വഴി പഴയ കമ്പനിയെക്കാൾ നല്ലൊരു ഓഫർ കിട്ടി എന്നെ അനുഗ്രഹിച്ചു. ഇതു കേൾക്കുന്ന ഓരോ മക്കളും പ്രത്യേകിച്ച് പ്രാർത്ഥനയോടു താൽപര്യക്കുറവ് തോന്നുന്ന എന്നെപ്പോലെയുള്ള ഈ പുതുതലമുറയിലെ എല്ലാവർക്കും ഈ കൃതജ്ഞത ഒരു സാക്ഷ്യം ആകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. പരി. അമ്മയ്ക്കും വി. അന്തോണീസ്സിനും നിങ്ങളുടെ വലിയ മാധ്യസ്ഥയ്ക്ക്  സ്നേഹത്തോടെ നന്ദി പറയുന്നു. ഈ അനുഗ്രഹം നൽകിയ നല്ല ദൈവത്തിന് സ്തുതി അർപ്പിക്കുന്നു. ഇനിയും നിങ്ങളുടെ അടുക്കൽ വന്നു പ്രാർത്ഥിക്കുന്ന എല്ലാവർക്കും വേണ്ടി അപേക്ഷിക്കണമേ എന്ന് പ്രാർത്ഥിച്ചുകൊണ്ട്.

 അങ്ങയുടെ വിശ്വസ്ത ദാസൻ