Thanks Giving

കൃതജ്ഞത

മനമുരുകി പ്രാർത്ഥിച്ചപ്പോൾ എന്റെ കുഞ്ഞുമോന്റെ രക്ഷയ്ക്കായി മാധ്യസ്ഥം നൽകി പ്രാർത്ഥിച്ച എന്റെ പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ  അന്തോണിസിനും ഒരായിരം നന്ദിയുടെ വാടാമലരുകൾ സമർപ്പിക്കുന്നു.

 ഞാൻ ഈ സാക്ഷ്യം എഴുതുന്നത് എന്റെ മകളുടെ മകനു വേണ്ടിയാണ്. ഒമ്പതാം മാസത്തിലെ സ്കാനിംഗിൽ കുട്ടിക്ക് ആയിരത്തിൽ ഒരു കുഞ്ഞിന് വരുന്ന featal  ascites എന്ന രോഗമുണ്ടെന്ന് ഡോക്ടർ പറഞ്ഞു. ഡെലിവറിക്ക് ശേഷം കുട്ടിക്ക് ഉടൻതന്നെ ഒരു മേജർ ഓപ്പറേഷൻ നടത്തണമെന്ന് doctor നിർദ്ദേശിച്ചു. കുട്ടി ജനിച്ച പിറ്റേന്നുതന്നെ ഓപ്പറേഷൻ നടത്തുകയും കുട്ടിയെ വെൻറിലേറ്ററിലേക്ക് മാറ്റുകയും പിന്നീട് രണ്ട് ഓപ്പറേഷൻ കൂടി നടത്തുകയും ചെയ്തു. 69 ദിവസം കുട്ടി ഹോസ്പിറ്റലിൽ ആയിരുന്നു. ഈ ഒരു സങ്കടകരമായ അവസ്ഥയിൽ വിദേശത്തായിരുന്ന മകളുടെ കുടുംബത്തെ  നേരിൽ കണ്ട് ആശ്വസിപ്പിക്കുവാൻ പറ്റാതെ ഞങ്ങൾ നാട്ടിൽ ആയിരുന്നു. ഈയൊരു സാഹചര്യത്തിൽ ഞാനും എന്റെ കുടുംബവും ആ കുഞ്ഞു മകനെ പരിശുദ്ധ അമ്മയുടെയും വിശുദ്ധ അന്തോണിസിന്റേയും കരങ്ങളിൽ സമർപ്പിച്ച് പ്രാർത്ഥിച്ചു. വിശ്വാസത്തോടെയുള്ള പ്രാർത്ഥന പരിശുദ്ധ അമ്മയുടെയും വിശുദ്ധ അന്തോണിസിന്റേയും മധ്യസ്ഥത വഴി ദൈവം കേട്ടു. മാധ്യസ്ഥം യാചിച്ചു പ്രാർത്ഥിച്ചതിന്റെ ഫലമായി ഈ ഒരു  ശാരീരിക-രോഗാവസ്ഥയിൽ നിന്നും കുഞ്ഞ് സൗഖ്യം പ്രാപിക്കുകയും പൂർണ്ണ ആരോഗ്യവാനായി ഹോസ്പിറ്റലിൽ നിന്നും വീട്ടിലേക്ക് എത്തിച്ചേരുകയും ചെയ്തു. ഈ വലിയ അനുഗ്രഹം ഞങ്ങൾക്ക് ഉണ്ണീശോയിൽ നിന്നും നൽകിയ പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണിസിനും ഹൃദയം നിറഞ്ഞ നന്ദി. ഇതുപോലെ വിവിധങ്ങളായ സങ്കടം അനുഭവിക്കുന്ന, നിങ്ങളുടെ മാധ്യസ്ഥം ആവശ്യമായ എല്ലാം മക്കൾക്കും വേണ്ടി അപേക്ഷിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു.

 എന്ന് പ്രാർത്ഥനാപൂർവ്വം,  Hanel d'silva