Thanks Giving

കൃതജ്ഞത

പരിശുദ്ധ അമ്മേ വിശുദ്ധ അന്തോണീസ്സേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

 ഞങ്ങളുടെ മക്കൾക്ക് മൂന്നുവർഷമായി വിട്ടുമാറാത്ത അലർജിയുടെ ചുമ മൂലം ഒരുപാട് ശാരീരികവും മാനസികവുമായ വിഷമങ്ങൾ അനുഭവിച്ചിരുന്നു. മകൾ LKG ക്ലാസിൽ പഠിക്കുവാൻ പോയി തുടങ്ങിയത് മുതലാണ് ഈ ഒരു അസ്വസ്ഥത അനുഭവപ്പെട്ടു തുടങ്ങിയത്. ഡോക്ടറെ കണ്ട് മരുന്നുകൾ കൊടുത്തിരുന്നു എങ്കിലും ഒരാഴ്ചത്തേക്ക് കുറവുണ്ടാകും വീണ്ടും പഴയ അസ്വസ്ഥതകൾ വന്നുതുടങ്ങും. അങ്ങനെ മൂന്നുവർഷം മോളുമായി ഹോസ്പിറ്റലുകൾ കയറിയിറങ്ങി. മോളുമായി വീടിന് പുറത്തിറങ്ങുന്നത് പേടിയായിരുന്നു. യാതൊരുവിധ ഭക്ഷണവും കൊടുക്കാൻ പറ്റാത്ത അവസ്ഥ. ഡോക്ടറുടെ നിർദ്ദേശങ്ങൾ ഇപ്രകാരം ആയിരുന്നു, മോൾക്ക് യാത്രചെയ്യുമ്പോൾ കാറ്റ് കൊള്ളാൻ പാടില്ല, തണുത്ത ഭക്ഷണം കൊടുക്കുവാൻ പാടില്ല, എണ്ണ പുരട്ടി കുളിക്കാൻ പാടില്ല, പൊടി ശ്വസിക്കുവാൻ പാടില്ല. ഇങ്ങനെ മോളെ വളരെയധികം സൂക്ഷിച്ചാണ് ഞങ്ങൾ നോക്കിയിരുന്നത്. ഇപ്പോൾ മോൾക്ക് 7 വയസ്സ് ആകുവാൻ പോകുന്നു. ഞാൻ പരിശുദ്ധ അമ്മയോടും പുണ്യവാളനോടും കണ്ണുനീരൊഴുക്കി പ്രാർത്ഥിച്ചിരുന്നു. അങ്ങനെയിരിക്കെ ഈ കോവിഡ് കാലത്തിനു മുൻപ്, ലോക്ക് ഡൗണിന് മുൻപ്, ഫെബ്രുവരി മാസത്തിൽ കൊരട്ടി വിശുദ്ധ അന്തോണിസ്സിന്റെ ഈ തീർത്ഥാടന കേന്ദ്രത്തിൽ പാദുവായിൽ നിന്നും ഉള്ള വിശുദ്ധ അന്തോണീസ്സിന്റെ അഴുകാത്ത നാവിന്റെ തിരുശേഷിപ്പ് വരുകയുണ്ടായി. ഞങ്ങൾ  തിരുശേഷിപ്പിന്റെ സന്നിധിയിൽ വന്ന് കണ്ണുനീരോടെ കൂടെ മകളുടെ മാനസിക ശാരീരിക അസ്വസ്ഥതകളെ സമർപ്പിച്ച് പ്രാർത്ഥിക്കുകയും, അപേക്ഷ എഴുതിയിട്ട് പ്രാർത്ഥിക്കുകയും ചെയ്തതിന്റെ ഫലമായി അലർജിയുടെ ചുമ പൂർണമായും മകളെ വിട്ടുമാറി പോവുകയും പിന്നീട് ഈ ശാരീരിക അസ്വസ്ഥതയുടെ യാതൊരുവിധ പ്രശ്നങ്ങളും മോൾക്ക് അനുഭവപ്പെടുകയും ചെയ്തില്ല.  ഇത് പുണ്യവാളന്റെ മാധ്യസ്തം ഒന്നുകൊണ്ടുമാത്രമാണ് എന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു. പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണിസ്സിനും എന്നും ഒരുപാട് നന്ദി അർപ്പിക്കുന്നു. അതോടൊപ്പം നിങ്ങളുടെ സന്നിധിയിൽ വന്നു പ്രാർത്ഥിക്കുന്ന എല്ലാ മക്കൾക്കും എല്ലാവിധ ക്രിപയും നൽകണമെന്ന് അപേക്ഷിക്കുകയും ചെയ്യുന്നു.