പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണീസിനും കോടാനുകോടി നന്ദിയുടെ വാടാമലരുകള്‍ അര്‍പ്പിക്കുന്നു.
എന്റെ പേര് ജിയോ. ഞാന്‍ B-tech അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ്. കഴിഞ്ഞ നാല് മാസമായി കോളജില്‍ പ്ലേസ്മെന്റ് സംബന്ധിച്ച് പരീക്ഷകള്‍ തുടങ്ങിയിട്ട്. ഏകദേശം എഴില്‍ പരം കമ്പനികള്‍ ഇതിനിടെ വന്നു പോയി. എല്ലാ കമ്പനികളുടെയും ആദ്യ റൗണ്ട് ആയ എക്സാം എനിക്ക് പാസ്സ് ആവാന്‍ പറ്റിയത് രണ്ട് വട്ടം മാത്രം ആണ്. എക്സാം പാസ്സ് ആവുന്നത് അല്ലാതെ ഇന്റര്്യൂവിനു ഒരിക്കല്‍ പോലും പാസ്സ് ആവാന്‍ പറ്റിയില്ല. അങ്ങനെ ഇരിക്കെ ഒക്ടോബറില്‍ നടന്ന പരീക്ഷയില്‍ ഞാന്‍ പാസ്സ് ആയെന്നും ഇന്റര്്യൂവിനു തയാറാവുക എന്നും പറഞ്ഞ് എനിക്ക് ഒരു മേയില്‍ വന്നു. ഇന്റര്‍വ്യൂ തുടങ്ങുന്നതിനു മുമ്പ് ഞാന്‍ പരിശുദ്ധ അമ്മേയോടും വിശുദ്ധ അന്തോണീസിനോടും മുട്ടിപ്പായി പ്രാര്‍ത്ഥിച്ചു. ഇന്റര്‍വ്യൂ പാസ്സ് ആവുകയാണെങ്കില്‍ അന്ന്ു തന്നേ ഞാന്‍ കൃതജ്ഞത എഴുതി ഇടാം എന്നും നേര്‍ന്നു. എന്നാല്‍ ഇന്റര്‍വ്യൂ കഴിഞ്ഞപ്പോള്‍ ഇന്റര്‍വ്യൂന് നന്നായി ചെയ്യാന്‍ എനിക്ക് കഴിഞ്ഞില്ല എന്ന് എനിക്ക് ഉള്ളില്‍ തോന്നി. എങ്കിലും ഞാന്‍ മാതാവിനോടും വ്ി. അന്തോണീസിനോടും പ്രതീക്ഷ കൈവിടാതെ മുട്ടിപ്പായി പ്രാര്‍ത്ഥിച്ചു. . പരിശുദ്ധ അമ്മയുടെയും വിശുദ്ധ അന്തോണീസിന്റെയും മാദ്ധ്യസ്ഥത്തിന്റെ ഫലമായി ഈ Dec 11 നു കമ്പനിയില്‍ നിന്നു ഞാന്‍ ഇന്റര്്യൂവിനു പാസ്സ് ആയി എന്നും അവിടെ പ്ലേസ്ഡ് ആയി എന്നും പറഞ്ഞ് മേയില്‍ വന്നു. ഇതുവരെ വന്ന കമ്പനികളില്‍ വെച്ച് സാലറി പാക്കേജ് കൂടുതല്‍ ഉള്ള കമ്പനി ആയിരുന്നു ഇത്. ഇത്രെയും അധികം അനുഗഹം നല്കി എന്നെ ആശിര്‍വദിച്ച ഈശോയ്കും പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണീസിനും ആയിരം ആയിരം നന്ദി അര്‍പ്പിക്കുന്നു.
എന്ന് പ്രാര്‍ത്ഥനാപൂര്‍വ്വം ജിയോ.