ഞാൻ U.K. യിൽ നഴ്സിന്റെ വേക്കൻസി ഉണ്ട് എന്നറിഞ്ഞ് ജോലിക്കുവേണ്ടി അപ്ലൈ ചെയ്തിരുന്ന ഒരു വ്യക്തിയായിരുന്നു. ജനുവരി 2020 ഈ ജോലിക്കായുള്ള process തുടങ്ങി. എന്നാൽ covid 19 മൂലം പരീക്ഷകൾ മാറ്റി വയ്ക്കുകയുണ്ടായി. അതിനുശേഷം ഓഗസ്റ്റ് 15ന് എക്സാം ഡേറ്റ് വന്നു. ഞാൻ എക്സാം അറ്റൻഡ് ചെയ്തു, പക്ഷേ വളരെ പാടായിരുന്നു. ഓഗസ്റ്റ് 15 നു വിശുദ്ധ അന്തോണിസിന്റെ ജന്മദിനം പ്രമാണിച്ച് കുർബാനയിൽ പങ്കുചേരുവാൻ വേണ്ടി യൂട്യൂബ് site search ചെയ്തു അതേത്തുടർന്ന് യാദൃശ്ചികമായി കൊരട്ടി വി. അന്തോണീസിന്റെ ഈ തീർത്ഥാടന കേന്ദ്രത്തിലെ കുർബാന എനിക്ക് ലഭിച്ചു. Link open ചെയ്തപ്പോൾ നൊവേന ആരംഭിക്കുകയായിരുന്നു. അന്നത്തെ നൊവേനയിൽ വായിച്ച സാക്ഷ്യം, കൃതജ്ഞത ഒരു നഴ്സിന് U.K.യിൽ പോകുവാൻ ഉണ്ടായ തടസ്സങ്ങൾ പരി. അമ്മയുടെയും വി. അന്തോനീസിന്റേയും മദ്ധ്യസ്ഥതയാൽ മാറിക്കിട്ടി എന്നുള്ള നന്ദി സാക്ഷ്യമായിരുന്നു. ഞാൻ അന്നു തന്നെ പരി. അമ്മയുടെയും വി. അന്തോനീസിന്റേയും മാധ്യസ്ഥം യാചിച് എന്റെ ജോലി കാര്യത്തിനായി പ്രാർത്ഥിച്ചു. 9 ആഴ്ചയിലെ നോവേന മുടങ്ങാതെ പങ്കെടുത്തു കൊള്ളാമെന്ന് നേർച്ച നേർന്നു. സെപ്റ്റംബർ മാസത്തിലെ എട്ടുനോമ്പ് പ്രാർത്ഥനയിൽ പങ്കുചേർന്ന് എന്റെ കുടുംബപ്രശ്നങ്ങളും യുകെയിലെ ജോലി കാര്യവും സമർപ്പിച്ച് പ്രാർത്ഥിച്ചു. അന്ന്, പ്രാർത്ഥിച്ച് തീരും മുൻപേ ദൈവം നമുക്ക് പ്രതിഫലം തരും എന്ന ബിജു അച്ഛന്റെ വാക്കുകൾ ദൈവം എന്നോട് സംസാരിക്കുന്നതായി എനിക്ക് അനുഭവപ്പെട്ടു. അനുഗ്രഹം ലഭിച്ചാൽ ഈ ബലിപീഠത്തിൽ സാക്ഷ്യം പറയും എന്ന് ഞാൻ തീരുമാനിച്ചു. ഇതേതുടർന്ന് IELTS പരീക്ഷയ്ക്ക് ആവശ്യമായ നല്ല മാർക്ക് എനിക്ക് ലഭിച്ചു. സെപ്റ്റംബർ 22 ചൊവ്വാഴ്ച എന്റെ അഞ്ചാമത്തെ പ്രാർത്ഥന ആഴ്ചയിൽ എനിക്ക് ജോലിസംബന്ധമായ മെയിൽ ലഭിച്ചു. ഒക്ടോബർ പതിമൂന്നാം തീയതി നൊവേന ദിവസം ഞാൻ ഇൻറർവ്യൂ അറ്റൻഡ് ചെയ്യുകയും പാസാവുകയും ചെയ്തു. അതേ തുടർന്നുള്ള ചൊവ്വാഴ്ച എനിക്ക് ഓഫർ ലെറ്റർ വന്നു. ഒക്ടോബർ 27 ആം തീയതി എല്ലാ process സും പൂർത്തിയായി. ഒക്ടോബർ മാസത്തിലെ ജപമാലയിലും ഡിസംബർ മാസത്തിലെ തിരുനാൾ presudhenthikkum പേരു നൽകി ഞാൻ പ്രാർത്ഥിച്ചു. അങ്ങനെ നവംബർ 20 നു എനിക്ക് യുകെ hospitalil നിന്നും സ്പോൺസർഷിപ്പ് പേപ്പർ വരുകയും ഡിസംബർ 14നു ജോയിൻ ചെയ്യുവാനും പറഞ്ഞു. വെറും 15 ദിവസം കൊണ്ട് എന്റെ എല്ലാ കാര്യങ്ങളും ശരിയായി. ഇപ്പോൾ ഞാൻ യുകെയിൽ ആണ് ഉള്ളത്. ഇത്രയും വലിയ അനുഗ്രഹങ്ങൾ എനിക്ക് നൽകിയ പരി. അമ്മയുടെയും വി. അന്തോണീസിന്റേയും മദ്ധ്യസ്ഥതയ്ക്ക് നന്ദിയും, അനുഗ്രഹങ്ങൾ നൽകിയ ദൈവത്തിനു സ്തുതി അർപ്പിക്കുന്നു.