Thanks Giving

കൃതജ്ഞത

പരിശുദ്ധ അമ്മേ വിശുദ്ധ അന്തോണീസ്സേ നിങ്ങളുടെ വലിയ മാദ്ധ്യസ്ഥത്തിനു നന്ദി പറയുന്നു. 

എന്റെ പേര് മാർറ്റീന ജോസഫ്. ഞാൻ ഭർത്താവുമൊത്ത് ന്യൂസിലൻഡിൽ താമസിക്കുന്നു. ഈ ക്രിസ്മസിന് മുൻപ് ഒരു ക്രിസ്മസ് സമ്മാനം എന്ന രീതിയിൽ പരിശുദ്ധ അമ്മയുടെയും വി. അന്തോണിസിന്റേയും മാദ്ധ്യസ്ഥം വഴി എനിക്ക് ലഭിച്ച അനുഗ്രഹത്തിനുള്ള കൃതജ്ഞതയും സാക്ഷ്യവും ആണിത്.  ദൈവാനുഗ്രഹത്താൽ രണ്ടാമതൊരു കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ഞങ്ങൾ. കുഞ്ഞിനെ ലഭിക്കുന്നതിൽ ഞങ്ങൾ സന്തോഷിക്കുന്നു എങ്കിലും സ്ഥിര വരുമാനം ഉള്ള ഒരു നല്ല ജോലി എനിക്ക് ലഭിക്കാത്തതിനെ കുറിച്ച്, സാമ്പത്തിക   പിരിമുറുക്കങ്ങളിൽ കുറച്ചോർത്ത് ഞാൻ വളരെയധികം വിഷമിച്ചിരുന്നു. 3 മാസങ്ങൾക്ക് മുൻപ് കുർബാന കാണുന്നേരം ഞാൻ കണ്ണടച്ചപ്പോൾ എനിക്ക് പരിശുദ്ധ അമ്മയുടെ സുന്ദരമായ ഒരു രൂപം മനസ്സിൽ തെളിഞ്ഞു. ഇങ്ങനെ കണ്ടതിന് ഒരു മാസത്തിനു ശേഷമാണ് ഞാൻ കണ്ട ആ പരിശുദ്ധ അമ്മയുടെ രൂപം കൊരട്ടിയിൽ ഉള്ള വിശുദ്ധ അന്തോണീസിന്റെ തീർത്ഥാടന കേന്ദ്രത്തിലെ പരിശുദ്ധ അമലോൽഭവ മാതാവിന്റെ രൂപവുമായി വളരെയധികം സാമ്യമുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞത്. ഈയൊരു തിരിച്ചറിവ് എനിക്ക് വളരെ സന്തോഷം നൽകി അതോടൊപ്പം പ്രാർത്ഥിക്കുവാൻ എനിക്ക് വലിയ ധൈര്യം നൽകി. അങ്ങനെ ഞാൻ ഇക്കഴിഞ്ഞ ഡിസംബർ മാസത്തിലെ സംയുക്ത മധ്യസ്ഥ തിരുനാളിൽ പ്രസുദേന്തിയായി നിയോഗം വെച്ച് പ്രാർത്ഥിച്ചു. അത്ഭുതകരമായ ഒരു കാര്യം എന്നത് പ്രസുദേന്തിയായി ഞാൻ പേരു  നൽകിയതിന്റെ പിറ്റേദിവസം ഒരു പ്രസ്റ്റീജ്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും എനിക്ക് ഒരു ഇൻറർവ്യൂ കോൾ വരികയുണ്ടായി. ഇൻറർവ്യൂ ഞാൻ അറ്റൻഡ് ചെയ്തു മുട്ടിപ്പായി പ്രാർത്ഥിച്ചു. തുടർന്ന് തിരുനാൾ ദിനത്തിൽ കുഞ്ഞിന്റെ ആരോഗ്യത്തിന് വേണ്ടിയും അതോടൊപ്പം നല്ലൊരു ജോലിക്ക് വേണ്ടിയും ഞാൻ നിയോഗം സമർപ്പിച്ച് പ്രാർത്ഥിച്ചു. തിരുനാൾ കഴിഞ്ഞുള്ള ദിനങ്ങൾ പിന്നെ അനുഗ്രഹങ്ങളുടെ ദിനങ്ങളായിരുന്നു. ഇതിൽ ഏറ്റവും വിശേഷപ്പെട്ട ഒരു കാര്യം എന്നു പറയുന്നത് തിരുനാൾ കഴിഞ്ഞ് പിറ്റേദിവസം തന്നെ ഞാൻ ഇൻറർവ്യൂ അറ്റൻഡ് ചെയ്ത ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലിക്കായി എന്നെ തിരഞ്ഞെടുക്കുകയും രണ്ട് ദിവസത്തിനുള്ളിൽ തന്നെ എനിക്ക് അവിടെ ജോലി ആരംഭിക്കുവാൻ സാധിക്കുകയും ചെയ്തു. സാലറി പാക്കേജ് ആകട്ടെ ഞാൻ പ്രതീക്ഷിച്ചതിലും ആഗ്രഹിച്ചതിലും ഇരട്ടി ആയിട്ടുള്ള ശമ്പളവും ആയിരുന്നു. ജോലി ചെയ്യുവാൻ ലഭിച്ച അന്തരീക്ഷം വളരെയധികം സൗഹൃദപരവും ശാന്തവും ആയിരുന്നു. എന്നെ അത്ഭുതപ്പെടുത്തിയ മറ്റൊരു കാര്യം എന്നത് എനിക്ക് ജോലി ചെയ്യുവാൻ ലഭിച്ചത് ഒരു ഗവൺമെൻറ് സ്ഥാപനത്തിൽ ആണെങ്കിൽ കൂടി അവിടെയുള്ള ഓരോ മീറ്റിങ്ങും അതോടൊപ്പം തന്നെ ഓരോ പ്രധാന പരിപാടികളും ആരംഭിച്ചിരുന്നത് ക്രിസ്തീയ ഭക്തിഗാനമോ പ്രാർത്ഥനയോ ചൊല്ലി കൊണ്ടായിരുന്നു. ഇത്രയും വലിയ അനുഗ്രഹം എനിക്ക് നൽകിയ പരിശുദ്ധ അമ്മയുടെയും വിശുദ്ധ അന്തോനീസിന്റേയും മധ്യസ്ഥതയ്ക്ക് ഞാൻ നന്ദി പറയുന്നു. എന്റെ ജീവിതത്തിൽ എനിക്ക് ഏറ്റവുമധികം ഈ അനുഗ്രഹം ആവശ്യമായിരുന്നു സമയത്തുതന്നെ എനിക്ക് ഈശോയിൽ നിന്നും അനുഗ്രഹം നേടിത്തന്ന പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണി സിനിമ ആയിരമായിരം ഒരിക്കൽ കൂടി നന്ദി... ദൈവത്തിന് സ്തുതി...