പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണിസിനും കോടാനുകോടി നന്ദി. ഞാൻ ടീന ബിനു. യു എ ഇ, ഷാർജയിൽ കുടുംബസമേതം താമസിക്കുന്നു. സെപ്റ്റംബർ 29 മുതൽ ഞാൻ ദിവസവും കൊരട്ടി പള്ളിയിലെ വി. അന്തോണിസിന്റെ ഈ തീർത്ഥാടന കേന്ദ്രത്തിലെ കുർബാനയിലും മറ്റു ശുശ്രൂഷകളിലും പങ്കെടുക്കുന്നു. എനിക്ക് ലഭിച്ച വലിയ അനുഗ്രഹത്തിന് കൃതജ്ഞത ആയിട്ടാണ് ഞാൻ ഇത് എഴുതുന്നത്. എനിക്ക് എന്റേതല്ലാത്ത കാരണത്താൽ ഇക്കഴിഞ്ഞ മാർച്ച് മാസം ജോലി നഷ്ടപ്പെട്ടു. ഇത് എനിക്കും എന്റെ കുടുംബത്തിനും ഒരുപാട് പ്രയാസം നൽകി. ഇക്കഴിഞ്ഞ ഡിസംബർ 15-ാം തീയതി മുതൽ ആരംഭിച്ച വി. അന്തോണീസിന്റെ അഴുകാത്ത നാവിന്റെ തിരുനാളിന് ഒരുക്കമായിട്ടുള്ള 9 ചൊവ്വാഴ്ച ആ ചരണത്തിൽ പങ്കെടുത്ത് ഉപവസിച്ച് എന്റെ ജോലിയുടെ നിയോഗത്തിന് ആയി ഞാൻ പ്രാർത്ഥിച്ചു തുടങ്ങി. എന്റെ ഈ നിയോഗത്തിനായി തീർത്ഥാടന കേന്ദ്രത്തിൽ ഞാൻ പ്രാർത്ഥനാ സഹായം അപേക്ഷിക്കുകയും ചെയ്തു. ഇപ്രകാരം നിയോഗം വച്ച് പ്രാർത്ഥിച്ച് തുടങ്ങിയതിന്റെ രണ്ടാം ചൊവ്വാഴ്ച കഴിഞ്ഞപ്പോൾ എനിക്ക് ഒരു ഇൻറർവ്യൂനായുള്ള അറിയിപ്പ് ലഭിച്ചു. ഞാൻ പ്രാർത്ഥനയോടുകൂടി ഇൻറർവ്യൂ അറ്റൻഡ് ചെയ്തു. പരിശുദ്ധ അമ്മയുടെയും വിശുദ്ധ അന്തോണിസ്സിന്റേയും ശക്തിയേറിയ മദ്ധ്യസ്ഥതയാൽ എനിക്ക് ജോലി ലഭിക്കുകയും, ഡിസംബർ 26ന് ജോലിയിൽ പ്രവേശിക്കാൻ എനിക്ക് സാധിക്കുകയും ചെയ്തു. ഇസ്രായേലിന്റെ നാഥനായ നമ്മുടെ കർത്താവ് വാഗ്ദാനത്തിൽ വിശ്വസ്തൻ ആണെന്നും എന്റെ കുടുംബത്തിന്റെ നാഥൻ ആണെന്നും വിശ്വസിക്കുവാൻ ഈ സംഭവം ഇടയാക്കി. നീ എത്ര വലിയ പ്രതിസന്ധിയിൽ ആണെങ്കിലും ആത്മാർത്ഥമായ മനമുരുകി ഉള്ള പ്രാർത്ഥന കർത്താവ് കേൾക്കാതെ പോകില്ല. എന്റേയും എന്റെ കുടുംബത്തിന്റേയും അകമഴിഞ്ഞ നന്ദി ഈ നിയോഗതിനായി പ്രാർത്ഥിച്ച എല്ലാവർക്കും അർപ്പിക്കുന്നു. എന്റെ ഇനിയുള്ള ഏറ്റവും വലിയ ഒരു ആഗ്രഹം നാട്ടിൽ വരുമ്പോൾ കൊരട്ടിയിൽ തീർത്ഥാടന കേന്ദ്രം സന്ദർശിച്ച് നേരിൽ ദൈവത്തിന് സ്തുതിയും പരി. അമ്മയ്ക്കും വിശുദ്ധ അന്തോണിസിനും നന്ദിയും അർപ്പിക്കണമെന്നതാണ്. പരിശുദ്ധ അമ്മയുദേയും വി. അന്തോണീസിന്റേയും മാധ്യസ്ഥം ഞങ്ങൾക്കു നൽകിയ ദിവ്യകാരുണ്യ നാഥനോടു ഞങ്ങൾ കടപ്പെട്ടിരിക്കുന്നു. എന്നെപ്പോലെ പ്രതീക്ഷ തകർന്നിരിക്കുന്നവരോട് ശക്തമായി പ്രാർത്ഥിക്കാനും യേശുവിനെ ആരാധിക്കുവാനും അഭ്യർത്ഥിക്കുന്നു. ഒരിക്കൽ കൂടി സർവ്വശക്തനായ ദൈവത്തിന് കോടാനുകോടി സ്തുതിയും പരിശുദ്ധ അമ്മയും വിശുദ്ധ അന്തോണിസിന്നും നന്ദിയും അർപ്പിക്കുന്നു. ഹൃദയപൂർവ്വം ടീന ബിനു.