പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണീസിനും ഒരായിരം നന്ദി. എന്റെ പേര് ജോർജുകുട്ടി .ഞാൻ Dubai -ൽ ജോലി ചെയ്യുന്ന വ്യക്ത്തി ആണ് . ഞാൻ കുടുംബ സമേതം എറണാകുളത്ത് താമസിക്കുന്നു.
ലോകം മുഴുവനും ഒരുപാട് അസ്വസ്ഥതയോടെ കടന്നുപോയ സമയമായിരുന്നു covid-19 പകർച്ചവ്യാധിയുടെ ആദ്യ നാളുകൾ. കൊറോണ കാരണം ഞാൻ ജോലിചെയ്തിരുന്ന കമ്പനി വേണ്ടത്ര ലാഭം ലഭിക്കാത്തതിനാൽ മോശം സ്ഥിതിയിൽ ആയി. ഇതേതുടർന്ന് കമ്പനി ഞാൻ അടങ്ങിയ 10 പേരെ നാട്ടിലേക്ക് Urgent ലീവ് അനുവദിച്ച് അയച്ചു. നാട്ടിൽ വന്ന ശേഷവും കമ്പനി അതേ സ്ഥിതിയിൽ തന്നെ തുടർന്നതിനാൽ നാട്ടിൽ തന്നെ നില്‍ക്കേണ്ടി വന്നു. 6 മാസം ആയിട്ടും തിരിച്ചു വിളിക്കാത്തതിനാൽ ജോലി പോകുമോ, പിരിച്ചു വിടുമോ എന്നൊക്കെ ചിന്തിച്ച് എനിക്ക് ഭയവും ടെൻഷനും ആയിരുന്നു. പണ്ട് മുതലേ ഞാനും എന്റെ കുടുംബവും ചൊവ്വാഴ്ച്ചകളിൽ സ്ഥിരമായി വിശുദ്ധ അന്തോണിസ് എൻറെ മാദ്ധ്യസ്ഥം യാജിച്ച് നൊവേന ചൊല്ലുമായിരുന്നു. നാട്ടിൽ വന്നശേഷം ഞാൻ എല്ലാ ദിവസവും Online ആയി കൊരട്ടി തീർത്ഥാടന കേന്ദ്രത്തിലെ കുർബാനയിലും നൊവേനയിലും മുടങ്ങാതെ പങ്കുകൊള്ളുമായിരുന്നു. 9 ആഴ്ച മുടങ്ങാതെ കുർബാനയിലും നൊവേനയിലും പങ്കുചേരാമെന്നും കൃതജ്ഞത എഴുതിയിടാമെന്നും ഞാൻ നേർന്നു. ഇപ്രകാരം നേരുകയും അതു പൂർണ ഭക്ത്തിയോടും ആത്മാർത്ഥതേയോടും കൂടെ പ്രാർത്ഥിക്കുകയും ചെയ്തതിന്റെ ഫലമായി എന്നെ കമ്പനിയിലേക്ക് തിരിച്ച് വിളിക്കുകയും ജനുവരി 1 മുതൽ ഞാൻ ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. എന്റെയും എന്റെ കുടുംബത്തിന്റെയും മേൽ ചൊരിഞ്ഞ ഈ അനുഗ്രഹത്തിന് പരിശുദ്ധ മാതാവിനും വിശുദ്ധ അന്തോണീസിനും ഒരായിരം നന്ദി അർപ്പിച്ചു കൊള്ളുന്നു.