Thanks Giving

കൃതജ്ഞത

പരിശുദ്ധ അമ്മേ അത്ഭുത പ്രവർത്തകനായ വിശുദ്ധ അന്തോണീസ്സേ നിങ്ങൾക്ക് കോടാനുകോടി നന്ദി. ഈശോയിൽ നിന്നും ഞങ്ങൾക്ക് വാങ്ങിത്തന്ന വലിയ അനുഗ്രഹത്തിന് നന്ദി പറയുവാൻ ആണ് ഇത് എഴുതുന്നത്. എന്റെ ഭർത്താവിന് സിംഗപ്പൂരിൽ ജോലിയാണ്. 2020 മാർച്ച് 23ന് സിംഗപ്പൂരിൽ പോകുവാൻ ഞാനും മക്കളും തയ്യാറായി. പക്ഷെ രണ്ടു ദിവസം മുന്നേ കോവിഡ് പ്രതിസന്ധി കാരണം യാത്ര മുടങ്ങി. പിന്നീട് പലതവണ ശ്രമിച്ചെങ്കിലും entry approval കിട്ടിയില്ല. കഴിഞ്ഞ ഒക്ടോബർ മാസത്തിൽ online വഴി കുർബാന കാണുന്നതിന് നോക്കിയപ്പോൾ കൊരട്ടി വിശുദ്ധ അന്തോണീസ്സിന്റെ തീർത്ഥാടന കേന്ദ്രത്തിലെ തിരുകർമ്മങ്ങൾ കാണുവാനിടയായി. അന്നുമുതൽ ഇന്നുവരെ മുടങ്ങാതെ തിരുക്കർമ്മങ്ങളിൽ പങ്കെടുക്കുകയും നൊവേനയിൽ പങ്കുചേർന്ന് പ്രാർത്ഥിക്കുകയും ചെയ്തു. ഇതിനിടയിൽ എന്റേയും മക്കളുടെയും വിസാ കാലാവധി കഴിഞ്ഞിരുന്നു. പിന്നീട് ഇക്കഴിഞ്ഞ പതിനെട്ടാം തീയതി എന്റേയും മക്കളുടെയും വിസ പുതുതായി പിന്നെയും അനുവദിച്ചു. ഉടനെതന്നെ entry approval- ലിനു  അപേക്ഷിച്ചു. എന്നാൽ ഇളയ കുട്ടിയുടെ entry approval rejection ആയി. എന്റേയും മറ്റു രണ്ടു മക്കളുടെയും entry approval ശരിയാക്കുകയും ചെയ്തു. ഞങ്ങൾ വീണ്ടും പ്രതിസന്ധിയിലായി.  Approved ആയ papers എല്ലാം cancel ചെയ്യേണ്ട അവസ്ഥയിലേക്ക് ഞങ്ങളെത്തി. ഈ സാഹചര്യത്തിൽ ഞാൻ മാതാവിന് ഉടുപ്പ് നേർച്ച നേരുകയും പ്രസിദേന്തി ആയി പേര് നൽകാമെന്ന് നേർന്ന് പരിശുദ്ധ അമ്മയുടെയും വിശുദ്ധ അന്തോണീസിന്റേയും സന്നിധിയിൽ കരഞ്ഞ് പ്രാർത്ഥിച്ചു. നൊവേന നേരം ഇളയകുട്ടിയെ ഞാൻ അൾത്താരയിലേക്ക് ചേർത്തുവെച്ച പ്രാർത്ഥിച്ചു. ഈ ദിവസം ഭർത്താവ് ഒന്നുകൂടി മോന്റെ approval അപേക്ഷിച്ചിരുന്നു. അത്  സാധ്യമാവാത്ത കാര്യമായിരുന്നു. എങ്കിലും അതിശയം എന്ന് പറയട്ടെ പരിശുദ്ധ അമ്മയുടെയും വിശുദ്ധ അന്തോണീസ്സിന്റേയും  ശക്തിയുള്ള മാധ്യസ്ഥം വഴി വളരെ അത്ഭുതകരമായി entry approval ശരിയായി. ഇതിനായി നന്ദിയുടെ കോടാനുകോടി നറുമലരുകൾ അർപ്പിക്കുന്നു. തുടർന്നും ഓരോരുത്തർക്കും ഞങ്ങൾക്കും പരിശുദ്ധ അമ്മയുടെയും വിശുദ്ധ അന്തോണീസ്സിന്റെയ്യും മാധ്യസ്ഥയിലൂടെയുള്ള ദൈവീക അനുഗ്രഹം പ്രാർത്ഥിക്കുന്നു.