Thanks Giving

കൃതജ്ഞത

ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ. പരിശുദ്ധ അമ്മയുടെയും വിശുദ്ധ അന്തോണിസ്സിന്റേയും സംയുക്ത മാധ്യ ശക്തിയാൽ എനിക്ക് ലഭിച്ച അനുഗ്രഹത്തിനായി ഒരായിരം നന്ദിയും സ്തുതിയും മഹത്വവും. 

എന്റെ പേര് ഷേർലി തോമസ്. ഞാൻ അബുദാബിയിൽ ജോലി ചെയ്യുന്നു. 2019 മുതൽ ഞാൻ  പല തവണകളിലായി IELTS exam  എഴുതിയിരുന്നു. എന്നാൽ വിജയിക്കുവാൻ സാധിച്ചിരുന്നില്ല. തന്മൂലം ഞാൻ വളരെയധികം വിഷമിക്കുകയും സങ്കടപ്പെടുകയും ചെയ്തിരുന്നു. ഈയൊരു സമയത്ത് ഓൺലൈനിൽ കൂടി കൊരട്ടിയിൽ ഉള്ള വിശുദ്ധ അന്തോണീസ്സിന്റെ തീർത്ഥാടന കേന്ദ്രത്തിലെ വിശുദ്ധ കുർബാനയിലും നൊവേനയിലും ആരാധനയിലും പങ്കെടുക്കുവാനുള്ള കൃപ എനിക്ക് ലഭിച്ചു. 2020 ഡിസംബർ മാസത്തിലെ സംയുക്ത മധ്യസ്ഥ തിരുനാളിന് മുന്നോടിയായിട്ടുള്ള 9 നവനാൾ ഒരുക്കങ്ങളിൽ വിശുദ്ധ കുർബാനയിലും നൊവേനയിലും ആരാധനയിലും ഭക്തിപൂർവ്വം എന്റെ ഈ പരീക്ഷ വിജയത്തിന് വേണ്ടിയുള്ള നിയോഗം വച്ച് ഞാൻ പ്രാർത്ഥിച്ചു. ഡിസംബർ 12നായിരുന്നു IELTS എക്സാം. ഞാൻ പ്രാർത്ഥനയോടുകൂടി എക്സാം എഴുതി. ഈശോയുടെ പിറവി തിരുനാൾ ദിനമായ ഡിസംബർ 25 ആം തീയതി കഴിഞ്ഞുവരുന്ന ഡിസംബർ 26 ആം തീയതി ആയിരുന്നു റിസൾട്ട് വന്നത്. റിസൾട്ട് വന്നപ്പോൾ എനിക്ക് അത്യധികം അത്ഭുതവും സന്തോഷവും തോന്നി. എനിക്ക് USA യിലേക്ക് പോകുവാൻ ഞാൻ ആഗ്രഹിച്ചതിലും എനിക്ക് ആവശ്യവും ആയിട്ടുള്ള സ്കോറിനെക്കാൾ അധികം  സ്കോർ എനിക്ക് ലഭിച്ചു. പരിശുദ്ധ അമ്മയുടെയും വിശുദ്ധ അന്തോണിസ്സിന്റേയും  മധ്യസ്ഥതയാലാണ് ഈ ദൈവീക അനുഗ്രഹം എനിക്ക് ലഭിച്ചതെന്നു  ഞാൻ ഉറച്ചു വിശ്വസിക്കുന്നു. ഞാനും എന്റെ ജീവിത പങ്കാളിയും മക്കളും ഒന്നുചേർന്ന് ഈ ദേവാലയത്തിൽ വന്ന് നന്ദി പറയുവാൻ ദൈവം അനുവദിക്കുമ്പോൾ വരുകയും ചെയ്യും. ഇപ്പോൾ ഈ അനുഗ്രഹത്തിന് നന്ദിയായി ഒരു IELTS എക്സാം ഫീസ് ജീവകാരുണ്യ പ്രവർത്തനത്തിനായി നൽകി എന്റെ കുടുംബത്തിന്റെ നന്ദിയും കടപ്പാടും ദൈവത്തിന് അർപ്പിക്കുന്നു. ഈ നൊവേന ദിവസം അർപ്പിക്കപ്പെടുന്ന ദിവ്യബലികളിൽ നന്ദി പറഞ്ഞ് സമർപ്പിക്കുകയും ചെയ്യുന്നു. ഇനിയും ഞങ്ങളുടെ മുൻപോട്ടുള്ള ജീവിതത്തിൽ പരിശുദ്ധ അമ്മയുടെയും അത്ഭുത പ്രവർത്തകനായ വിശുദ്ധ അന്തോനീസിനെ മാധ്യസ്ഥം ഉണ്ടാകണമെന്നും പ്രാർത്ഥിക്കുന്നു. നിങ്ങളുടെ സന്നിധിയിൽ വന്നു പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണം എന്ന് അപേക്ഷിച്ചു കൊണ്ട് 

ഒത്തിരി ഒത്തിരി നന്ദിയോടെ ഷേർലി തോമസ്, അബുദാബി