പരിശുദ്ധ അമ്മയുടെയും വിശുദ്ധ അന്തോണിസിന്റേയും മാധ്യസ്ഥ ശക്തിയാൽ ഈശോയിൽ നിന്ന് ഞങ്ങളുടെ കുടുംബത്തിന് ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി അർപ്പിക്കുന്നു. വിദേശത്ത് ജോലി ചെയ്യുന്ന എന്റെ ഭർത്താവിന് 2020 ഏപ്രിൽ മാസത്തിൽ ടെർമിനേഷൻ നോട്ടീസ് ലഭിച്ചു. എന്നാൽ അന്ന് കൊവിഡ്-19 കാരണം ടെർമിനേഷൻ നീട്ടിവെച്ചു. വീണ്ടും ഒക്ടോബർ മാസത്തിൽ ടെർമിനേഷൻ നോട്ടീസ് കൊടുത്തു. അതും പിന്നീട് ക്യാൻസൽ ചെയ്തു. ഈ സമയങ്ങളിൽ എല്ലാം ഓൺലൈൻ ആയി കൊരട്ടി വിശുദ്ധ അന്തോണീസിന്റെ തീർത്ഥാടന കേന്ദ്രത്തിൽ നടക്കുന്ന ചൊവ്വാഴ്ചകളിലെ ദിവ്യബലി, നൊവേന, ദിവ്യകാരുണ്യ ആരാധന, തിങ്കളാഴ്ചകളിലെ പൊതു കുമ്പസാരം ശുശ്രൂഷയിലെല്ലാം സംബന്ധിച്ച് പ്രാർത്ഥിച്ചിരുന്നു. അതിന്റെ ഫലമായാണ് ജോലിയിൽ തുടരാൻ അനുമതി ലഭിച്ചത് എന്ന് ഞങ്ങൾ പൂർണ്ണമായും വിശ്വസിക്കുന്നു. അങ്ങനെയിരിക്കെ ഇക്കഴിഞ്ഞ ഡിസംബർ മാസത്തിൽ visa കാലാവധിയും തീർന്നു. എന്നാൽ visa പുതുക്കുവാൻ തയ്യാറല്ലെന്നും നാട്ടിലേക്ക് പോകണം എന്നും കമ്പനി ആവശ്യപ്പെട്ടു. ഓൺലൈനിൽ തീർത്ഥാടന കേന്ദ്രത്തിന്റെ വെബ്സൈറ്റ് വഴി ഞങ്ങൾ പ്രാർത്ഥനാ സഹായം ആവശ്യപ്പെട്ടു. പ്രത്യാശ കൈവെടിയാതെ ഡിസംബർ മൂന്ന് മുതൽ 10 ദിവസം നടന്ന പരിശുദ്ധ അമ്മയുടെയും വിശുദ്ധ അന്തോണിസിന്റേയും സംയുക്ത മധ്യസ്ഥ തിരുനാൾ - നവനാൾ തിരുകർമ്മങ്ങളിൽ പങ്കെടുത്ത് വിശ്വാസത്തോടെ പ്രാർത്ഥിച്ചു. അത്ഭുതമെന്ന് പറയട്ടെ തിരുനാൾ ദിനം കഴിഞ്ഞ് പിറ്റേന്ന് ഡിസംബർ 14ന് ഭർത്താവിന് വിസ പുതുക്കി കിട്ടുകയുണ്ടായി. ഇത് പരിശുദ്ധ അമ്മയുടെയും അത്ഭുത പ്രവർത്തകനായ വിശുദ്ധ അന്തോണിസിന്റേയും മധ്യസ്ഥതയാൽ തിരുനാൾ ദിന അനുഗ്രഹമായി ഞങ്ങൾക്ക് ലഭിച്ചു അനുഗ്രഹമാണെന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു. പരിശുദ്ധ അമ്മയുടെയും വിശുദ്ധ അന്തോണിസിന്റേയും മധ്യസ്ഥ സഹായത്തിന് ശക്തിക്ക് ഒരായിരം നന്ദി. ഇനിയും നിങ്ങളുടെ അടുക്കൽ വന്ന് പ്രാർത്ഥിക്കുന്ന എല്ലാ മക്കൾക്കും വിശ്വാസികൾക്കും ആവശ്യമായ എല്ലാ സ്വർഗീയ അനുഗ്രഹങ്ങളും വാങ്ങി നൽകണം എന്ന് പ്രാർത്ഥിക്കുന്നു. ഞങ്ങളുടെ ജീവിതത്തിൽ നിങ്ങളുടെ മാധ്യസ്ഥം തുടർന്നും യാചിച്ചുകൊണ്ട്
വിശ്വസ്ത ദാസി