Thanks Giving

കൃതജ്ഞത

ഞാൻ പരിശുദ്ധ അമ്മയുടെയും വിശുദ്ധ അന്തോണിസിന്റേയും വിശ്വസ്തയായ ഒരു ദാസിയാണ്. ഇന്നുവരെ എനിക്കും എന്റെ കുടുംബത്തിനും നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി അർപ്പിക്കുന്നു.

ഞാൻ ഒരു നേഴ്സ് ആണ്. ഞാൻ പഠിച്ചിറങ്ങിയിട്ട് പത്തുവർഷമായി. എനിക്ക് ഗൾഫ് രാജ്യത്തിൽ പോയി ജോലി ചെയ്യണമെന്ന് ഒത്തിരി ആഗ്രഹമുണ്ടായിരുന്നു. ഒരുപാട് biodata-കൾ ഞാൻ അയച്ചു. ഏതാനും ഇൻറർവ്യൂകൾ ഞാൻ അറ്റൻഡ് ചെയ്തു.  എന്നാൽ ഫലമുണ്ടായില്ല. ഒടുവിൽ 2019 മെയ് 23 -ാം തീയതി ഞാൻ സൗദിയിലേക്കു പോകാനുള്ള ഒരു ഇൻറർവ്യൂ അറ്റൻഡ് ചെയ്യുകയും പാസ് ആവുകയും ചെയ്തു. പ്രതീക്ഷിച്ചതിലും കൂടുതൽ സാലറി ഉള്ള ജോലിയായിരുന്നു. ഞാൻ സർട്ടിഫിക്കേറ്റ് എല്ലാം പ്രോസസിങ് കൊടുത്തു. അങ്ങനെ ഞാൻ പുണ്യവാളന്റെ അടുത്തുവന്ന് പ്രാർത്ഥിച്ചതിനു ശേഷം സൗദി എക്സാമിനുള്ള ക്ലാസ് അറ്റൻഡ് ചെയ്തു. എക്സാം വിജയിച്ചു ഒക്ടോബർ 2019 ഞാൻ മെഡിക്കൽ ചെയ്തു. എന്നാൽ പിന്നീട് കോവിഡ് കാരണം എനിക്ക് വിസ ലഭിച്ചില്ല. എനിക്ക് വളരെ സങ്കടമായി. എന്നാൽ പ്രതീക്ഷയോടെ ഞാൻ പ്രാർത്ഥിച്ചുകൊണ്ടിരുന്നു. അങ്ങനെ പിന്നീട് നവംബറിൽ വിസ വന്നു. എന്നാൽ കോവിഡ് കാരണം ഫൈറ്റ് നിർത്തിവച്ചു. വീണ്ടും എനിക്ക് നിരാശയും സങ്കടവുമായി. അങ്ങനെ തടസത്തിന്റെ ഈ ഒരു നിയോഗം സമർപ്പിച്ചുകൊണ്ട് ഡിസംബർ എട്ടാം തീയതിയിലെ വി. കുർബാനയും നൊവേനയും ആരാധനയും ഏറ്റെടുത്ത് നടത്തുകയും കണ്ണുനീരോടെ കൂടെ പ്രാർത്ഥിക്കുകയും ചെയ്തു. പിന്നീട് അഴുകാത്ത നാവിന്റെ തിരുന്നാളിനോട് ബന്ധപ്പെട്ടുള്ള വി. കുർബാനയിലും നൊവേനയിലും ആരാധനയിലും 3 ചൊവ്വാഴ്ചകളിൽ ദൈവാലയത്തിൽ വന്ന്  സംബന്ധിക്കുകയും നിയോഗം സമർപ്പിച്ച് പ്രാർത്ഥിക്കുകയും ചെയ്തു. അത്ഭുതമെന്ന് പറയട്ടെ വിസയുടെ കാലാവധി  തീരുന്ന ദിവസം വൈകിട്ട് 5:30ന് എനിക്ക് സൗദിയിലേക്ക് പോകുവാൻ സാധിച്ചു ജനുവരി 2-ാം തീയതി എനിക്ക് ജോലിക്ക് ജോയിൻ ചെയ്യുവാനും സാധിച്ചു. ഇത്രയും വലിയ അനുഗ്രഹം നൽകിയ പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണിസിനും നിങ്ങളുടെ മധ്യസ്ഥതയ്ക്ക് ഒരുപാട് ഒരുപാട് സ്നേഹത്തോടെ നന്ദി പറയുന്നതോടൊപ്പം ജോലിക്കുവേണ്ടി കണ്ണീരൊഴുക്കി പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും മറ്റു നിയോഗങ്ങൾ സമർപ്പിക്കുന്നവരെയും അനുഗ്രഹിക്കണം എന്ന് പ്രാർത്ഥിക്കുന്നു. ഈ വലിയ അനുഗ്രഹം നൽകിയ ദൈവത്തിന് ഒരുപാട് സ്തുതി. മധ്യസ്ഥത വഹിച്ച പരിശുദ്ധ അമ്മയ്ക്ക് വിശുദ്ധ അന്തോണിസ് ഒരിക്കൽകൂടി നന്ദി 

 എന്ന് വിശ്വസ്ത ദാസി ജിത ജിബിൻ