Thanks Giving

കൃതജ്ഞത


പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണിസിനും ആയിരമായിരം നന്ദി.

എന്റെ പേര് Nancy എന്നാണ.് ഞാന്‍ കഴിഞ്ഞ 30 വര്‍ഷമായി കുടുംബത്തോടുകൂടെ അബുദാബിയില്‍ താമസിക്കുന്നു. ഈ കഴിഞ്ഞ ദിവസം ഓണ്‍ലൈനിലൂടെ കൊരട്ടിയില്‍ ഉള്ള വിശുദ്ധ അന്തോണിസിന്റെ ഈ തീര്‍ത്ഥാടന കേന്ദ്രത്തില്‍ ദിവ്യബലിയിലും നൊവേനയിലും ആരാധനയിലും പങ്കെടുക്കുവാന്‍ അവസരം ലഭിച്ചു.പിന്നെ 21 ദിവസം മുടങ്ങാതെ 6 30 ന് കുര്‍ബാനയിലും നൊവേനയിലും പലവിധ നിയോഗങ്ങള്‍ ആയി കൂടുകയുണ്ടായി. ഇന്നലെ, ജൂലൈ 13ന് 21 ദിവസങ്ങള്‍ കഴിഞ്ഞു. ഞാന്‍ 15 വര്‍ഷമായിട്ട് ഇവിടുത്തെ ഗവണ്‍മെന്റ് കമ്പനിയിലാണ് ജോലി ചെയ്യുന്നത് കഴിഞ്ഞ പത്ത് വര്‍ഷമായിട്ട് Job Titleല്‍ മാറ്റാന്‍ വേണ്ടി മാനേജ്‌മെന്റ് അടുത്ത പലപ്പോഴായി റിക്വസ്റ്റ് കൊടുത്തു എങ്കിലും ഒന്നും നടക്കുന്നില്ല ഞാനത് വിട്ടുകളയുകയും ചെയ്തു. ജൂലൈ 13ന് രാത്രി എന്റെ ഒരു സുഹൃത്ത് വിളിച്ച് എന്നോട് പറഞ്ഞു  പെട്ടെന്ന് മെയില്‍ ഓപ്പണ്‍ ചെയ്ത് നോക്കാന്‍. മെയില്‍ ഉണ്ടെന്ന് കേട്ടപ്പോള്‍ സത്യത്തില്‍ ഞാന്‍ പേടിച്ചുപോയി. കോവിഡ്-19 കാലത്ത് ഒരുപാട് ടെര്‍മിനേഷന്‍ നടക്കുകയാണല്ലോ. അത്ഭുതമെന്ന് പറയട്ടെ Officer Medical Authorization  (equal to doctor post) ആയതിന്‌ എന്നെ congratulate ചെയ്തുകൊണ്ടുള്ള  H.R. ന്റെ മെയില്‍ ആയിരുന്നു. Job Titleല്‍ മാറ്റി എന്നുള്ള മെയില്‍ ആയിരുന്നു. ഈ കോവിഡ് കാലത്ത് ആണ് ഈ നല്ല വാര്‍ത്ത എന്നോര്‍ത്തപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടുപോയി. ഇത് പുണ്യവാളനോട് നോമ്പെടുത്ത് പ്രാര്‍ത്ഥിച്ചതിന്റെ ഫലമായി കിട്ടിയ അനുഗ്രഹം ആണിത്. ഈ ഒരു കാര്യത്തിനായി ഞാന്‍ പ്രാര്‍ത്ഥിച്ചിട്ടില്ലായിരുന്നു. പക്ഷേ കണ്ണീരോടെ കുര്‍ബാനയിലും നൊവേനയിലും ദിവ്യകാരുണ്യ ആരാധനയുടെ സമയത്തും ജോലി നഷ്ടപ്പെട്ടവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുമായിരുന്നു. ഒരിക്കല്‍ കൂടി ഈ വലിയ അനുഗ്രഹത്തിന് പരിശുദ്ധ അമ്മയ്ക്കും അന്തോണിസു പുണ്യവാളനും ആയിരമായിരം നന്ദി അര്‍പ്പിക്കുന്നു. മേലിലും അങ്ങയുടെ അടുക്കല്‍ വന്ന് പ്രാര്‍ത്ഥിക്കുന്ന എല്ലാവര്‍ക്കും അനുഗ്രഹങ്ങള്‍ നല്‍കണമെന്ന് അപേക്ഷിച്ചു കൊണ്ട് 
                    
                                    അങ്ങയുടെ എളിയ മകള്‍