Thanks Giving

കൃതജ്ഞത

പരിശുദ്ധ അമ്മക്കും വിശുദ്ധ  അന്തോണിസിനും ഒരായിരം നന്ദി.

എന്റെ ഭർത്താവ് ഫെബ്രുവരി ഒന്നാം തിയതി covid positive  ആയതുവഴി ശക്തമായ ശ്വാസതടസ്സവും പനിയും കാരണം ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു.

ശ്വാസം തടസ്സം ഉണ്ടായതിനാൽ വെന്റിലേറ്ററിൽ ആണ് കഴിഞ്ഞിരുന്നത്. ഞാനും കുടുംബവും വളരെ വേദനയോടെ കൊരട്ടി വിശുദ്ധ അന്തോണീസിന്റെ തീർത്ഥാടന കേന്ദ്രത്തിൽ പ്രാർത്ഥന സഹായം അപേക്ഷിച്ചിരുന്നു . തിരുനാളിനു ഒരുക്കമായ 9 ദിവസങ്ങളിലെ  online പരിശുദ്ധ കുർബാനയിലും നോവേനയിലും ആരാധനയിലും ഞങ്ങൾ കരഞ്ഞ് അപേക്ഷിച്ചു . അഴുകാത്ത നാവിന്റെ തിരുനാളിനു വേണ്ടി 9 ആഴ്ചകളിലെ കുർബനകൾ ഒന്നു മുടക്കാതെയാണ് ഞാൻ കാത്തിരുന്നത്. അതിന്റെ ഇടയിൽ ഞങ്ങളുടെ ജീവിതത്തിൽ സംഭവിച്ച ഈ  സഹനത്തെ ദൈവത്തിന്റെ മുൻപ്പിൽ കണ്ണുനീരോടെ ഞാൻ സമർപ്പിച്ചു . February 16-ാം   തിയതിയിലെ അഴുകാത്ത നാവിന്റെ തിരുനാളിന്റെ അന്ന് എന്റെ ഭർത്താവും  എന്റെ ഒപ്പം online കുർബാനയിൽ പങ്കെടുക്കാൻ വീട്ടിൽ  ഉടാകണമേ എന്ന്  പരിശുദ്ധ അമ്മയോടും വി. അന്തോണീസിനോടും ശക്തമായി മാദ്ധ്യസ്ഥ സഹായം ഞാൻ അപേക്ഷിച്ചു.  അത്ഭുതം എന്നു പറയട്ടെ ഓരോ ദിവസവും കഴിയുന്തോറും എന്റെ ഭർത്താവിന്റെ  അസുഖം സുഖപെട്ടു തുടങ്ങി. പതിനാലാം തിയതി  വെന്റിലേറ്ററിന്റെ സഹായമില്ലാതെ നന്നായി ശ്വാസം എടുക്കുവാനും  സാധിച്ചു.  കൂടാതെ test ചെയ്തപ്പോൾ covid Negative ആവുകയും ചെയ്തു.  തുടർന്ന് 15-ാം തിയതി ഒരു test ചെയ്തു.  16-ാം  തിയതി    ആണ് result വന്നത്. അതു negative ആയി. അന്ന് തന്നെ Discharge ആയി.  അത് തിരുനാളിന്റെ ദിവസം തന്നെ ആയതാണു ഞങ്ങളെ അൽഭുതപ്പെടുത്തിയത്. പരിശുദ്ധ അമ്മയുടെയും  വിശുദ്ധ അന്തോണിസിന്റെയും ശക്തമായ മാദ്ധ്യസ്ഥം വഴിയാണ് എന്റെ ഭർത്താവ് പൂർണ്ണമായും  സൗഖ്യപ്പെട്ടതെന്ന് ഞാൻ വിശ്വസിക്കുന്നു. ഞാൻ അപേക്ഷിച്ചതു പോലെ തന്നെ ഞാനും ഭർത്താവും ഒരുമിച്ച് വൈകുനേരത്തെ online കുർബാനയിൽ പങ്കെടുക്കാൻ  ദൈവം ഞങ്ങളെ അനുഗ്രഹിച്ചു. നാട്ടിൽ വരുന്ന അവസരത്തിൽ നേരിട്ട് തീർത്ഥാടന കേന്ദ്രത്തിൽ വന്നു നന്ദി പറയാനും കുർബാനയിലും നോവേനയിലും പങ്കെടുക്കാനും ഞാൻ ആഗ്രഹിക്കുന്നു . എന്നെപ്പോലെ സങ്കടപ്പെട്ടു പ്രാർത്ഥിക്കുന്ന സഹോദരങ്ങൾക്ക് എത്രയും പെട്ടന്ന് സൗഖ്യവും മറ്റനുഗ്രഹങ്ങളും നൽകണമേ എന്നു പ്രാർത്ഥിച്ചുകൊണ്ട്

 

സോബിനോ

അബുദാബി