പരിശുദ്ധ അമ്മയ്ക്കും അസാധ്യകാര്യങ്ങളുടെ മധ്യസ്ഥനായ അന്തോണിസ് പുണ്യാളനും ആയിരമായിരം നന്ദി.
എന്റെ വിവാഹം കഴിഞ്ഞിട്ട് മൂന്നുവര്‍ഷമായി. പക്ഷേ ഞങ്ങള്‍ക്ക് കുഞ്ഞുങ്ങള്‍ ഉണ്ടായിരുന്നില്ല. ഡോക്ടര്‍മാരെ കണ്ടെങ്കിലും ഫലമുണ്ടായില്ല. എനിക്ക് PCOD ഉണ്ടായിരുന്നതുകൊണ്ട് കുഞ്ഞുങ്ങള്‍ ഉണ്ടാകാന്‍ ബുദ്ധിമുട്ടാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ചിലര്‍ പറഞ്ഞു Infertilization centre ല്‍ പോകാന്‍, എന്നാലും ഞങ്ങള്‍ അവിടെയും പോയില്ല. പക്ഷേ ഞങ്ങള്‍ സ്ഥിരമായി കാണുന്ന ഡോക്ടറെ തന്നെ കണ്ടു കൊണ്ടിരുന്നു. അങ്ങനെ ഇരിക്കുമ്പോഴാണ് ഞാനും എന്റെ ഭര്‍ത്താവും കൂടി ഒരു ചൊവ്വാഴ്ച കൊരട്ടി വിശുദ്ധ അന്തോണീസിന്റെ ഈ തീര്‍ത്ഥാടന കേന്ദ്രത്തില്‍ വരുന്നത്. അന്ന് അന്തോണീസ് പുണ്യാളന്റെ അഴുകാത്ത നാവിന്റെ ഒമ്പതു ചൊവ്വാഴ്ചകളിലായുള്ള നവനാള്‍ ഒരുക്ക നൊവേന ആരംഭമായിരുന്നു. ഈ ദിവസങ്ങളില്‍ നിങ്ങളുടെ പ്രത്യേക നിയോഗങ്ങള്‍ വിശ്വാസത്തോടെ സമര്‍പ്പിച്ചു വിശുദ്ധ അന്തോണിസിന്റെ മാധ്യസ്ഥം അപേക്ഷിച്ചു പ്രാര്‍ത്ഥിക്കാന്‍ അച്ചന് നൊവേന മധ്യേ പറയുകയുണ്ടായി. അങ്ങനെ ഞങ്ങള്‍ തുടര്‍ന്നുള്ള ഒന്‍പത് ചൊവ്വാഴ്ചകളില്‍ ഇവിടെ വരാനും, പരിശുദ്ധ കുര്‍ബാനയും നൊവേനയും ആരാധനയിലും പങ്കെടുക്കാനും തീരുമാനിച്ചു. ഒരു കുഞ്ഞിനെ ലഭിക്കുവാനുള്ള നിയോഗം സമര്‍പ്പിച്ച് ഞങ്ങള്‍ വിശ്വാസത്തോടെ വി. അന്തോണിസ്നോട് പ്രാര്‍ത്ഥിച്ചു. അങ്ങനെയിരിക്കെ 2021 ജനുവരി 26 വരെയുള്ള Pregnancy report നെഗറ്റീവ് ആയിതീര്ത്തും ഞങ്ങളെ നിരാശരാക്കിയെങ്കിലും, ഞങ്ങള്‍ ചൊവ്വാഴ്ചകളില്‍ ഈ ദേവാലയത്തില്‍ വന്ന് അന്തോണീസ് പുണ്യാളനോട് പ്രതീക്ഷയോടെ പ്രാര്‍ത്ഥിക്കുന്നതില്‍ മുടക്കം വരുത്തിയില്ല. ഡോക്ടര്‍മാര്‍ നല്‍കിയിരുന്ന മരുന്നുകളേക്കാള്‍ ഞങ്ങള്‍ പ്രാര്‍ത്ഥനയ്ക്ക് പ്രാധാന്യം കൊടുത്തു. അങ്ങനെ ഞങ്ങള്‍ ഒന്‍പത് ചൊവ്വാഴ്ചകളില്‍ ഒരു കുഞ്ഞിനെ ലഭിക്കാനുള്ള നിയോഗം സമര്‍പ്പിച്ച് ഇവിടെ വന്ന് പ്രാര്‍ത്ഥിച്ചു. ഒന്‍പത് ചൊവ്വാഴ്ച പൂര്‍ത്തിയാകുന്ന ദിവസം അതായത് ഫെബ്രുവരി ഒന്‍പതാം തീയതി ചെറിയ ശരീരം വേദനയും അസ്വസ്ഥതയും തോന്നിയെങ്കിലും ഞങ്ങള്‍ പള്ളിയില്‍ വന്ന് പരിശുദ്ധ കുര്‍ബാനയിലും നൊവേനയിലും പങ്കെടുത്ത് പ്രാര്‍ത്ഥിച്ചു. അന്നിവിടെ നവനാള്‍ നടക്കുകയായിരുന്നു. നവനാള്‍ കഴിഞ്ഞ് വിട്ടില്‍ പോകുന്ന വഴി മെഡിക്കല്‍ ഷോപ്പില്‍ നിന്ന് Pregnancy tester മേടിക്കുകയും വീട്ടിലെത്തിയശേഷം ടെസ്റ്റ് ചെയ്തു നോക്കുകയും ചെയ്തു. അത്ഭുതമെന്ന് പറയട്ടെ ആ test പോസിറ്റീവ് ആയി കാണിച്ചു. സംശയം തോന്നിയ ഞാന്‍ ഫെബ്രുവരി 10 നും Pregnancy tester വാങ്ങിച്ച് ടെസ്റ്റ് ചെയ്തു നോക്കി. വീണ്ടും test പോസിറ്റീവ് കാണിച്ചു. അതിനുശേഷം ഫെബ്രുവരി 12ന് ഒരിക്കല്‍ കൂടി ടെസ്റ്റ് ചെയ്തു നോക്കി. പോസിറ്റീവ് Result ആണ് അന്നും കാണിച്ചത്. അങ്ങനെ ഞങ്ങള്‍ ഹോസ്പിറ്റലില്‍ പോയി ഡോക്ടറെ കാണുകയും കാര്യം പറയുകയും ചെയ്തു. . ജനുവരി 26 വരെ result നെഗറ്റീവ് ആയിട്ട് പിന്നെ എങ്ങനെ ഫെബ്രുവരി ഒമ്പതിന് result പോസിറ്റീവ് ആയി എന്ന് Doctor നു പോലും വിശ്വസിക്കാനായില്ല. എന്നാല്‍ ഞങ്ങള്‍ക്കറിയാമായിരുന്നു; ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ട് ഈ അനുഗ്രഹം ഞങ്ങള്‍ക്ക് നല്‍കിയത് അസാധ്യകാര്യങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ അന്തോണീസിന്റെ അനുഗ്രഹമാണെന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു. ഇത്രയും വലിയ അനുഗ്രഹം എനിക്ക് തന്ന പുണ്യാളനും പരിശുദ്ധ അമ്മയ്ക്കും ഒരായിരം നന്ദി. ഇനിയും എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമേയെന്ന് അപേക്ഷിച്ചുകൊണ്ട് അങ്ങയുടെ എളിയ ദാസി.