Thanks Giving

കൃതജ്ഞത


യേശുവേ സ്‌തോത്രം യേശുവേ നന്ദി !
പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണീസ് പുണ്യാളനും കോടാനുകോടി നന്ദിയുടെ നറുമലരുകള്‍.
           ഞാന്‍ ഇസ്രായേലില്‍  ജോലി ചെയ്തു വരികയായിരുന്നു.  കൊറോണ മൂലം നാട്ടില്‍ വരാന്‍ ഒത്തിരി തടസ്സമുണ്ടായിരുന്നു ഫ്‌ലൈറ്റ് സര്‍വീസുകള്‍ ഒന്നും ശരിയായ ലഭിച്ചിരുന്നില്ല. അപ്പോള്‍ 2020 ഒക്ടോബര്‍ 20 മുതല്‍ 9 ചൊവ്വാഴ്ചകളിലെ  ഓണ്‍ലൈന്‍ ശുശ്രൂഷയില്‍ മുടങ്ങാതെ വിശുദ്ധ കുര്‍ബാനയിലും  ആരാധനയിലും  ഈ നിയോഗം വെച്ച് പ്രാര്‍ത്ഥിച്ചു. അതിന്റെ ഫലമായി ഡിസംബര്‍ 18ന് എനിക്ക് നാട്ടില്‍ വരാന്‍ സാധിച്ചു. കൂടാതെ ജോലി സംബന്ധമായ തടസ്സങ്ങളും മാറി. ഡിസംബര്‍ 3 ന് തുടങ്ങിയ 9 ദിവസങ്ങളിലെ നവനാളിലും  എന്റെ വിവാഹവുമായി ബന്ധപ്പെട്ട  നിയോഗവും വച്ച് മുടങ്ങാതെ പങ്കെടുത്തിരുന്നു. തല്‍ഫലമായി നാട്ടില്‍ വന്നതിനു ശേഷം എന്റെ വിവാഹത്തിന്റെ കാര്യങ്ങള്‍ വളരെ പെട്ടെന്ന് തന്നെ ശരിയാക്കുകയും ചെയ്തു. 2021 ജനുവരി 26 നാണ് എന്റെ വിവാഹം കഴിഞ്ഞത്. അന്ന് ഒരു ചൊവ്വാഴ്ചയായിരുന്നു. എല്ലാ സൗകര്യങ്ങളും നോക്കിയാണ് ആ തീയതി  തീരുമാനിച്ചതെങ്കിലും അന്തോണീസ് പുണ്യാളന്റെ പ്രത്യേക ഇടപെടല്‍ കൊണ്ടാണ് ഈ അല്‍ഭുതവും സംഭവിച്ചതെന്ന് ഞാന്‍ പൂര്‍ണമായി വിശ്വസിക്കുന്നു. എനിക്ക് വേണ്ടി അനാദി മുതല്‍ നല്ലൊരു ജീവിതപങ്കാളിയെ ഒരുക്കിത്തന്ന സര്‍വ്വശക്തനായ ദൈവത്തിനും  പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണീസിനും എത്ര നന്ദി പറഞ്ഞാലും തീരില്ല. ഇതുപോലെ ഇവിടെ വന്നു പ്രാര്‍ത്ഥിക്കുന്ന ആളുകളുടെ നിയോഗങ്ങള്‍ സാധിച്ചു കൊടുക്കണം എന്ന് പ്രാര്‍ത്ഥിക്കുന്നു. 
                           എന്ന് 
                           ഒരു വിശ്വാസി