Thanks Giving

കൃതജ്ഞത


അത്ഭുത പ്രവര്‍ത്തകനായ വിശുദ്ധ അന്തോനീസിനും പരിശുദ്ധ അമ്മയ്ക്കും ഒരായിരം നന്ദി.
ഞാന്‍ സാധിക്കുന്ന ചൊവ്വാഴ്ചകളിലെല്ലാം  ഈ ദേവാലയത്തില്‍ വന്ന്  പരിശുദ്ധ കുര്‍ബാനയിലും  നൊവേനയിലും ആരാധനയിലും പങ്കെടുക്കാറുണ്ട്. ഞങ്ങളുടെ വീട് പണി തുടങ്ങിയിട്ട് അഞ്ചു വര്‍ഷമായിട്ടും അതിന്റെ പണി പൂര്‍ത്തിയാക്കാനോ കയറി താമസിക്കാനോ സാധിച്ചിരുന്നില്ല. ഓരോ ആഴ്ച്ചയും ഈ ദേവാലയത്തില്‍ വരുമ്പോള്‍ പുണ്യാളന്റെ അടുത്ത് കരഞ്ഞ് പ്രാര്‍ത്ഥിക്കുമായിരുന്നു.  വികാരിയച്ചന്‍ ഓരോ ആഴ്ചയിലും പറഞ്ഞുതരുന്ന പുണ്യവചനങ്ങള്‍ ചൊല്ലി  വിശ്വാസത്തോടെ പ്രാര്‍ത്ഥിക്കുമായിരുന്നു. ഫെബ്രുവരി മാസത്തെ ഒരു ചൊവ്വാഴ്ച അച്ചന്‍ പറഞ്ഞത് അത്ഭുത പ്രവര്‍ത്തകനായ വിശുദ്ധ അന്തോണീസ് ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേയെന്ന് പറഞ്ഞ് പ്രാര്‍ത്ഥിക്കാനാണ്. ഞാന്‍ ആ ആഴ്ചയില്‍ അദ്ഭുത പ്രവര്‍ത്തകനായ വിശുദ്ധ അന്തോണീസേ ഞങ്ങള്‍ക്കുവേണ്ടി ഒരത്ഭുതം പ്രവര്‍ത്തിക്കണമെന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് ചൊല്ലി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. അത്ഭുതമെന്നു പറയട്ടെ ആ ആഴ്ചയില്‍ തന്നെ ഞങ്ങളുടെ വീടിന്റെ ഫ്‌ലോറിങ്ങിനു വേണ്ടിയുള്ള സാമ്പത്തിക സഹായം ഞങ്ങള്‍ക്ക് പ്രതീക്ഷിക്കാനാവാത്തവരില്‍ നിന്നു പോലും ലഭിക്കാന്‍ തുടങ്ങി. അങ്ങനെ ഞങ്ങളുടെ വീടിന്റെ പണി പൂര്‍ത്തിയാക്കുകയും 2020 ഏപ്രില്‍ 30 ന് ഞങ്ങളുടെ വീട് താമസം നടത്തുകയും ചെയ്തു. 
അതോടൊപ്പം തന്നെ എന്റെ മകന്റെ ഇടതു കൈക്ക് അല്പം ബലക്കുറവ് വന്നിട്ട് ഡോക്ടറെ കാണിച്ചു മരുന്ന് കഴിച്ചെങ്കിലും കുറയാതെ വന്നപ്പോള്‍ ഞങ്ങള്‍ വിശുദ്ധ അന്തോണിസിന്റെ വെളിച്ചെണ്ണ പുരട്ടി നൊവേന ചൊല്ലി  പ്രാര്‍ത്ഥിച്ചപ്പോള്‍ മകന്റെ കൈക്ക് ബലം തിരിച്ചു കിട്ടുകയും ചെയ്തു. ഇത്ര വലിയ അനുഗ്രഹങ്ങള്‍ ചൊരിഞ്ഞ വിശുദ്ധ അന്തോണിസിനും പരിശുദ്ധ അമ്മയ്ക്കും ഒരായിരം നന്ദി പറയുന്നു.
 ഇനിയും എല്ലാവരെയും അനുഗ്രഹിക്കണമേ എന്ന് പ്രാര്‍ത്ഥിക്കുന്നു.
എന്ന്
ഒരു വിശ്വാസി