കൃതജ്ഞത
ഈശോയ്ക്കും പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണീസിനും എന്നും സ്തുതിയായിരിക്കട്ടെ !
ഞാന്‍ സാധിക്കുമ്പോഴെല്ലാം ഇവിടെ വന്ന് പരിശുദ്ധ കുര്‍ബാനയിലും നൊവേനയിലും ആരാധനയിലും പങ്കെടുക്കാറുണ്ട്. എന്റെ അമ്മയുടെ നാവില്‍ ഒരു മുറിവുണ്ടായി. അള്‍സറാണെന്ന് കരുതി മൂന്നുമാസത്തോളം ചികിത്സിച്ചു. കുറയാത്തത് കാരണം ബയോക്സിക്ക് അയക്കണം എന്ന് ഡോക്ടര്‍ പറഞ്ഞു. റിസള്‍ട്ട് വന്നപ്പോള്‍ ക്യാന്‍സറാണെന്നും നാവില്‍ നിന്നും തൊണ്ടവരെ അത് വ്യാപിച്ചു എന്നും പറഞ്ഞു. നാവിന്റെ ഒരു ഭാഗം മുറിക്കണമെന്നും മുറിക്കുന്നതിന്റെ അളവനുസരിച്ച് കവളില്‍ നിന്നോ കയ്യില്‍ നിന്നോ തൊലിയെടുത്തു തുന്നി ചേര്‍ക്കണമെന്നും പറഞ്ഞു. അപ്പോള്‍ അത് ഒരു വലിയ ഓപ്പറേഷനാവുമെന്ന് ഡോക്ടര്‍ പറഞ്ഞു. ഞങ്ങള്‍ പരിശുദ്ധ അമ്മയുടേയും വിശുദ്ധ അന്തോണിസിന്റേയും മാധ്യസ്ഥ്യം അപേക്ഷിച്ച് കരഞ്ഞു പ്രാര്‍ത്ഥിച്ചു. അതിനുശേഷം ഞങ്ങള്‍ അമ്മയെ വേറെ ഡോക്ടറെ കാണിക്കുകയും വീണ്ടും കുറേ ടെസ്റ്റുകള്‍ നടത്തുകയും ചെയ്തു. ഇനി ഓപ്പറേഷന് സമയത്ത് മാത്രമേ എങ്ങനെയാണെന്നും എത്രത്തോളമാകുമെന്നും പറയാന്‍ പറ്റൂ എന്ന് ഡോക്ടര്‍ പറഞ്ഞു. ഞങ്ങള്‍ എല്ലാവരും അന്തോണീസ് പുണ്യാളനോട് പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. ഓപ്പറേഷന് കഴിഞ്ഞപ്പോള്‍ ഡോക്ടര്‍ വന്നു പറഞ്ഞു. നാവില്‍നിന്ന് ചെറുതായി മാത്രമേ മുറിക്കേണ്ടി വന്നുള്ളൂവെന്നും കവിളില്‍ നിന്നും തൊലി എടുത്തു വെക്കേണ്ടിവന്നില്ലയെന്നും നാവില്‍ മാത്രമേ stitch ഇടേണ്ടി വന്നുള്ളൂ എന്ന് പറഞ്ഞു. ഉറപ്പായും ഇത് പരിശുദ്ധ മാതാവിന്റേയും, വിശുദ്ധ അന്തോണിസിന്റേയും അനുഗ്രഹമാണെന്ന് ഞങ്ങള്‍ ഉറച്ച് വിശ്വസിക്കുന്നു. ഇപ്പോള്‍ അമ്മ സുഖമായിരിക്കുന്നു. തൊണ്ട വരെ വ്യാപിച്ചുവെന്ന് പറഞ്ഞ രോഗം ചെറുതാക്കി മാറ്റി സൗഖ്യമാക്കി തന്ന പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണിസിനും ആയിരമായിരം നന്ദി.
എന്ന്
അങ്ങയുടെ വിശ്വസ്ത ദാസി.