കൃതജ്ഞത 1
പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണിസിനും ആയിരമായിരം നന്ദി.
എന്റെ പേര് സാന്ദ്ര ജോസ് എന്നാണ്. ഞാന്‍ ഈ കൃതജ്ഞത എഴുതുന്നത് ഖത്തറിലെ ദോഹയില്‍ നിന്നും ആണ്. കഴിഞ്ഞ രണ്ടുമാസമായി കൊരട്ടിയില്‍ ഉള്ള വിശുദ്ധ അന്തോണീസിന്റെ തീര്‍ത്ഥാടന കേന്ദ്രത്തില്‍ മുടങ്ങാതെ കുര്‍ബാനയിലും നൊവേനയിലും ആരാധനയിലും പങ്കെടുക്കുന്ന ഒരു മകളാണ് ഞാന്‍. ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ എനിക്ക് എന്റെ ജോലി നഷ്ടമായി അതേത്തുടര്‍ന്ന് ഞാന്‍ ഒരുപാട് ജീവിത പ്രശ്നങ്ങളിലൂടെ കടന്നു പോവുകയായിരുന്നു. ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് അവസാന സര്‍വീസ് settlement കിട്ടുവാന്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നു. കഴിഞ്ഞ മൂന്ന് ആഴ്ചകളില്‍ ആയി ഈ നിയോഗം അര്‍പ്പിച്ച് ഞാന്‍ അന്തോണിസ് പുണ്യവാളനോടും മാതാവിനോടും പ്രാര്‍ത്ഥിക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ചയും ഓണ്‍ലൈനിലൂടെ ശുശ്രൂഷയില്‍ പങ്കുചേര്‍ന്ന് കുര്‍ബാനയിലും നൊവേനയിലും ആരാധനയിലും പങ്കെടുത്ത ഞാന്‍ മുട്ടിപ്പായി പ്രാര്‍ത്ഥിച്ചു. അതേത്തുടര്‍ന്ന് വ്യാഴാഴ്ച എനിക്ക് എന്റെ ഫൈനല്‍ settlement എല്ലാം ശരിയായി ലഭിച്ചു. ഇത് തീര്‍ച്ചയായും പരിശുദ്ധ അമ്മയും വിശുദ്ധ അന്തോണീസും എനിക്ക് നല്കിയ വലിയ അനുഗ്രഹം ആണെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. ദൈവത്തിനു സ്തുതിയും വി. അന്തോണീസിനും പരിശുദ്ധ അമ്മയ്ക്കും നന്ദിയും അര്‍പ്പിച്ചുകൊണ്ട് ഇനിയും ഞങ്ങളെ ഒരുപാട് അനുഗ്രഹിക്കണമെന്ന് അപേക്ഷിച്ചു കൊണ്ട്
അങ്ങയുടെ മകള്‍ സാന്ദ്ര
കൃതജ്ഞത 2
പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണിസിനും ആയിരമായിരം നന്ദി.
കഴിഞ്ഞ ദിവസം എന്റെ ബന്ധത്തില്‍പെട്ട ഒരു കുട്ടിഎന്നെ ഫോണില്‍ വിളിച്ചു. പ്രാര്‍ത്ഥനാസഹായം ചോദിച്ചു കൊണ്ട് പറഞ്ഞു നാളെ ചൊവ്വഴ്ച (21/7/2020) ചിട്ടിയുടെ നറുക്കെടുപ്പാണ്, കുറി വീഴുവാനായി പ്രാര്‍ത്ഥിക്കണം ഒത്തിരി കടമുണ്ട്, ലോണ്‍ അടക്കുവാനാണ്. വികാരി അച്ഛനോടും പ്രാര്‍ത്ഥന ചോദിച്ചതായി പറയുമോ. ഞാന്‍ വികാരി ബിജു തട്ടാരശേരി അച്ഛന് പ്രാര്‍ത്ഥനാസഹായം ചോദിച്ചു കൊണ്ട് മെസ്സേജ് വിട്ടു. എന്റെ ബന്ധുവിന് ഓണ്‍ലൈന്‍ കുര്‍ബാനയുടെ ലിങ്ക് അയച്ചു കൊടുത്തു. ആ കുട്ടിയും പരിശുദ്ധ കുര്‍ബാനയിലും നൊവേനയിലും ആരാധനയിലും പങ്കെടുത്തു. സങ്കീര്‍ത്തനം 57, 2 വചനം ഉരുവിട്ടുകൊണ്ടും പരിശുദ്ധ അമ്മയുടെയും വിശുദ്ധ അന്തോണിസിന്റെയും മാദ്ധ്യസ്തം യാചിച്ചു കൊണ്ടും ഞാനും രാവിലെ 6.30 ന്റെ ദിവ്യബലിയില്‍ പങ്കെടുത്തു. ഇന്നത്തെ നിയോഗത്തിനുവേണ്ടി പ്രാര്ത്്ഥിക്കുന്നതോടൊപ്പം നൊവേന സമയത്തും ആരാധന സമയത്തും വികാരി അച്ഛന് വ്യക്തിപരമായ നിയോഗങ്ങള്‍ സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കാമെന്നു പറഞ്ഞപ്പോള്‍ ആ കുട്ടിക് കുറി വീഴണയെന്നും സാക്ഷ്യം എഴുതാമെന്നും് പ്രാര്‍ത്ഥിച്ചു. അന്നു് വൈകിട്ടു തന്നെ കുറി വീഴുകയും ചെയ്തു. ഈ അനുഗ്രഹം ദിവ്യകാരുണ്ണ്യ നാഥ്നില് നിന്ന് വാങ്ങി തന്ന പരിശുദ്ധ അമ്മയുടെയും വിശുദ്ധ അന്തിനിസിന്റെയും ശക്തമായ മാദ്ധ്യസ്തത്തിനും വികാരി അച്ഛന്റെ പ്രാര്‍ത്ഥനകും നന്ദി പറഞ്ഞു കൊണ്ട്
അങ്ങയുടെ എളിയ വിശ്വാസി