പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണീസ്നും നന്ദിയുടെ ആയിരം പൂച്ചെണ്ടുകള്‍.
എന്റെ പേര് ഷീന. ഞാന്‍ ഈ കൃതജ്ഞത എഴുതുന്നത് എന്റെ അമ്മയ്ക്ക് വേണ്ടിയാണ്. ഒരു ദിവസം ജോലി കഴിഞ്ഞു വന്നപ്പോള്അമ്മയുടെ ശരീരമാകെ കുരുക്കള്‍ നിറഞ്ഞിരിക്കുന്നു. അത് ഞങ്ങള്‍ അത്ര കാര്യമാക്കിയിരുന്നില്ല. പിറ്റേദിവസം രാവിലെ അതെല്ലാം മുഴകള്‍ പോലെ ആവുകയും ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്തു. അന്ന് വൈകീട്ട് ഡോക്ടറെ കണ്ട് ആന്റീബയോട്ടിക്ക് കഴിക്കുകയും ചൊറിച്ചില്‍ കുറഞ്ഞില്ലെങ്കില്‍ അടുത്ത ദിവസം വന്ന് ഇഞ്ചക്ഷന് എടുക്കാന്‍ ഡോക്ടര്‍ പറഞ്ഞു. എന്നാല്‍ പിറ്റേദിവസം ഈ മരുന്ന് കഴിച്ചപ്പോഴെക്കും അമ്മയ്ക്ക് ശ്വാസം മുട്ടാരഭിച്ചു. അതിനുശേഷം ഞങ്ങള്‍ അമ്മയെ ഒരു ഗവണ്മെന്റ് ഹോസ്പിറ്റലില്‍ കൊണ്ടുപോയി രണ്ട് ഇഞ്ചക്ഷന് എടുത്തു. ഇഞ്ചക്ഷന് എടുത്തിട്ടും ശ്വാസം മുട്ടും കുരുക്കുകളും കൂടുന്നതല്ലാതെ കുറഞ്ഞില്ല. അവസാനം ഞങ്ങള്‍ അമ്മയെ പുല്ലൂരൂള്ള ഒരു വൈദ്യന് അടുത്ത് കൊണ്ടുപോയി. ഇത് എന്തോ വിഷത്തിന്റെ അലര്‍ജിയാണെന്നും ഇംഗ്ലീഷ് മരുന്ന് കഴിച്ചപ്പോള്‍ അതിന്റെ റിയാക്ഷന് ശ്വാസംമുട്ടായി മാറിയതാണെന്ന് വൈദ്യന് പറഞ്ഞു. എന്നിട്ട് വൈദ്യന് രണ്ട് അരിഷ്ടവും കുഴമ്പും പത്യങ്ങളും പറയുകയും സാധാരണ വിഷമാണെങ്കില്‍ ഒരാഴ്ചയ്ക്കുള്ളില്‍ മാറുകയും അല്ലെങ്കില്‍ കഷായം തുടങ്ങണമെന്നും പറഞ്ഞു. അത് കഴിച്ചു രണ്ടു ദിവസമായിട്ടും ഒരു കുറവുമുണ്ടായിരുന്നില്ല. അവസാനം ഞങ്ങള്‍ പരിശുദ്ധ അമ്മയോടും വിശുദ്ധ അന്തോണീസീനോടും അമ്മയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ആറ് ദിവസത്തിനുള്ളില്‍ രോഗം മാറ്റിയാല്‍ കൃതജ്ഞത എഴുതിയിടാമെന്നും നേര്‍ന്നു. അല്ഭുതമെന്തെന്ന് പറഞ്ഞാല്‍ അഞ്ചാം ദിവസമായപ്പോഴേക്കും ശ്വാസംമുട്ട് കുറയുകയും ചൊറിച്ചിലും കുരുക്കളും മാറുകയും ചെയ്തു. എന്റെ അമ്മയ്ക്ക് രോഗസൗഖ്യം നല്കിയ അപേക്ഷിച്ചാല്‍ ഉപേക്ഷിക്കാത്ത അന്തോണീസ് പുണ്യാളനും പരിശുദ്ധ അമ്മയ്ക്കും ഒരായിരം നന്ദി.
എന്ന്
അങ്ങയുടെ
വിശ്വസ്ത ദാസി.