ഞാന്‍ ഡല്‍ഹിയില്‍ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് കോവിഡ് മഹാമാരി വന്നത്. അവിടെയുളള ജോലി ഉപേക്ഷിച്ച് നാട്ടില്‍ വരികയും, തുടര്‍ന്ന് വിദേശത്തേക്ക് പോകുന്നതിന് ഉള്ള ശ്രമം ആയിരുന്നു .അങ്ങനെ ഇരിക്കുമ്പോഴാണ് എനിക്ക് വിദേശത്തേയ്ക്ക് പോകുന്നതിനു ഒരു അവസരം ലഭിച്ചത്. തുടര്‍ന്നു അതിനു വേണ്ട paper works ഒക്കെ തുടങ്ങി. ഏറെ തടസ്സങ്ങള്‍ ഓരോ സാഹചര്യത്തിലും ഉണ്ടായപ്പോഴും വിശുദ്ധ അന്തോണീസിന്റെയും പരിശുദ്ധ മാതാവിന്റെയും മാധ്യസ്ഥം അപേക്ഷിച്ചു ഈ ദേവാലയത്തില്‍ വന്നു ഞാന്‍ പ്രാര്‍ത്ഥിക്കുമായിരുന്നു. അവസാനം ജനുവരി ആദ്യ വാരത്തില്‍ എനിക്ക് working വിസ വന്നു. പക്ഷേ പോകുന്നതിനു ഒരുപാട് തടസങ്ങള്‍ ഉണ്ടായിരുന്നു. 2 തവണ confirm ടിക്കറ്റ് കയ്യില്‍ ലഭിച്ചിട്ടും കോവിഡ് പ്രതിസന്ധികള്‍ മൂലം അത് ക്യാന്‍സല്‍ ആയി പോയിരുന്നു.സാധാരണ ഉള്ള ടിക്കറ്റ് rateന്റെ ഇരട്ടി ആയിരുന്നു ടിക്കറ്റിന്റെ വില. തുടര്‍ന്ന് ഒരുപാടു സങ്കടത്തോടെ ആയിരുന്നു ഓരോ ദിവസവും ഞാന്‍ തള്ളിനീക്കിയത്. മുറിയില്‍ നിന്നു പോലും പുറത്തു ഇറങ്ങാതെ വീട്ടില്‍ ഇരുന്ന ദിവസങ്ങള്‍ ആയിരുന്നു . ജീവിതത്തില്‍ തന്നെ ഒരുപാട് ടെന്‍ഷനും നിരാശയുമായി ജീവിച്ച ഒരു സാഹചര്യം ആയിരുന്നു അത്. ഈ സാഹചര്യത്തില്‍ എല്ലാം എന്റെ മനസിനും ശരീരത്തിനും സമാധാനവും ശക്തിയും നല്‍കിയത് ഓണ്‍ലൈനായി ഞാന്‍ കണ്ടിരുന്ന കൊരട്ടി അന്തോണീസ് പുണ്യാളന്റെ മധ്യസ്ഥതയില്‍ ഉള്ള ഈ ദേവാലയത്തിലെ വിശുദ്ധ കുര്‍ബാനയും തിരുക്കര്മ്മങ്ങളുമായിരുന്നു. അങ്ങനെ ഇരിക്കെ ഞാന്‍ 9 ദിവസം തുടര്‍ച്ചയായി പുണ്യാളന്റെ അഴുകാത്ത നാവിന്റെ തിരുന്നാള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കുകയും, കുമ്പസാരിച്ചു കുര്‍ബാന സ്വീകരിക്കുകയും, എന്റെ യാത്ര തടസങ്ങള്‍ മാറി ജോലിയില്‍ പ്രവേശിക്കുന്നതിനും വേണ്ടി പ്രാര്‍ത്ഥിച്ചു. അവസാനം മാര്‍ച്ച് മാസത്തില്‍ എനിക്ക് പോകുന്നതിനു ടിക്കറ്റ് ലഭിക്കുകയും. കോവിഡ് ടെസ്റ്റ് നെഗറ്റീവ് ആവുകയും. തുടര്‍ന്നു യാത്രക്ക് ശേഷമുള്ള quarantine കാലാവധി കഴിഞ്ഞു കോവിഡ് ടെസ്റ്റ് നെഗറ്റീവ് result ലഭിക്കുകയും, ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു.ഇത്രയും വലിയ ഒരു അനുഗ്രഹം ലഭിക്കാന്‍ കാരണം വിശുദ്ധ അന്തോണിസിന്റെയും പരിശുദ്ധ കന്യക മറിയത്തിന്റെയും വിശുദ്ധ ഔസേപ്പിതാവിന്റെയും മാധ്യസ്ഥവും, പരിശുദ്ധ കുമ്പസാരം വഴി എനിക്കു ലഭിച്ച പാപമോചനവും ആണ് എന്ന് ഞാന്‍ ശക്തമായി വിശ്വസിക്കുന്നു.
എന്ന്
അങ്ങയുടെ എളിയ ദാസന്,
സിബിന് പൗലോസ്.