പരിശുദ്ധ മാതാവിനും വിശുദ്ധ അന്തോണീസിനും എന്നും സ്തുതിയായിരിക്കട്ടെ.
എന്റെ പേര് വില്‍സണ്‍ പി. വി. കോവിഡ് മഹാമാരി മൂലം എന്റെ ബിസിനസ്സെല്ലാം നഷ്ടപ്പെടുകയും, സാമ്പത്തികമായി വളരെയധികം ഞാനും കുടുംബവും പ്രയാസപ്പെടുകയായിരുന്നു. ഞാന്‍ കഴിഞ്ഞ വര്‍ഷം വിവിധ ആവശ്യങ്ങള്‍ക്കായ് ബാങ്കില്‍ നിന്നും എടുത്ത ലോണ്‍ അടക്കാന്‍ കഴിയാത്ത അവസ്ഥയില്‍ എത്തി നില്‍ക്കുകയായിരുന്നു. ഞങ്ങളുടെ പേരിലുള്ള ഒരു സ്ഥലം വില്ക്കാന് ആഗ്രഹിച്ചിട്ട് ആരും അത് വാങ്ങാന്‍ താല്പര്യം കാണിച്ചില്ല. എനിക്ക് ഒരുപാട് അനുഗ്രഹങ്ങളും സഹായങ്ങളും ഈശോയില്‍ നിന്ന് നല്കിയ വിശുദ്ധ അന്തോനീസിനോട് കണ്ണീരോടെ എന്റെ ഈ ജീവിതാവസ്ഥ സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുകയും, കഴിഞ്ഞ രണ്ടുമാസമായി എല്ലാ ചൊവ്വാഴ്ചകളിലും കുര്‍ബാനയിലും നൊവേനയിലും ആരാധനയിലും മുടങ്ങാതെ പങ്കെടുക്കുകയും, അഞ്ച് ചൊവ്വാഴ്ചകളില്‍ മെഴുക് തിരികത്തിച്ച് പുണ്യളനോട് പ്രാര്‍ത്ഥിക്കുകയും, എന്റെ പ്രാര്‍ത്ഥനാപേക്ഷകള്‍ Website വഴി സമര്‍പ്പിക്കുകയും ചെയ്തു. അത്ഭുതമെന്ന് പറയട്ടെ ഞങ്ങളുടെ പ്രര്‍ത്ഥനയുടെ ഫലമായി, 25 വര്‍ഷമായി വില്ക്കാന് പറ്റാതെകിടന്നിരുന്ന ഞങ്ങളുടെ ആ ഭൂമി വാങ്ങുവാന്‍ ആള് വരികയും, സ്ഥലം ഇഷ്ടപെടുകയും, ഒരാഴ്ചക്കുള്ളില്‍ തന്നെ രജിസ്ട്രേഷന് നടത്തുകയും ചെയ്തു. ഈ അനുഗ്രഹം ഞങ്ങള്‍ക്ക് ലഭിച്ചത് വി. അന്തോണിസിന്റെയും അമ്മയുടെയും മാധ്യസ്ഥം കൊണ്ടാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇത്രയധികം അനുഗ്രഹം നേടിത്തന്ന പരിശുദ്ധ മാതാവിനോടും വിശുദ്ധ അന്തോണീസിനോടും നിറമിഴിയോടെ ഞങ്ങള്‍ നന്ദി അര്‍പ്പിക്കുന്നു. ഇതോടൊപ്പം വിശ്വാസത്തോടെ പ്രാര്‍ത്ഥിക്കുന്ന എല്ലാവരുടെയും അപേക്ഷകള്‍ സഫലമാകുന്നതിനും ദുഖത്തിന്റെ കണ്ണീര്‍കണങ്ങള്‍ സന്തോഷത്തിന്റെ കണ്ണീര്കണങ്ങളാക്കി തീര്‍ക്കണമേ എന്ന് പ്രാര്‍ത്ഥനയോടെ,
അങ്ങയുടെ ദാസന്
വില്‍സണ്‍ പി. വി, മലപ്പള്ളിപ്പുറം.