വിശുദ്ധ അന്തോണീസിനും പരിശുദ്ധ അമ്മയ്ക്കും ഒരായിരം നന്ദി. എന്റെ മകന് വേണ്ടിയാണ് ഞാന്‍ ഈ കൃതജ്ഞത എഴുതുന്നത്. ഞാന്‍ സ്ഥിരമായി എല്ലാ ചൊവ്വാഴ്ചകളിലും ഈ ദേവാലയത്തില്‍ പുണ്യാളന്റെയും പരിശുദ്ധ അമ്മയുടെയും അടുക്കല്‍ വരാറുണ്ട്. ഇവിടെ വന്ന് പ്രാര്‍ത്ഥിച്ചതിന്റെ ഫലമായി വളരെയേറെ അനുഗ്രഹങ്ങള്‍ ഞങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. 2019 ലെ അന്തോണീസ് പുണ്യാളന്റെ തിരുനാള്‍ വന്നപ്പോള്‍ രാവിലെ 10:45 ന്റെ തിരുനാള്‍ കുര്‍ബാനയില്‍ പങ്കെടുക്കുകയും, തിരുസ്വരൂപം ഇറക്കുന്ന സമയത്ത് ഞാന്‍ പൂര്‍ണ്ണമായി വിശ്വസിച്ച് കരഞ്ഞു പ്രാര്‍ത്ഥിച്ചു, ഞാന്‍ അടുത്ത തിരുനാളിന് വരുമ്പോഴേക്കും എന്റെ മകന് ഒരു ജോലി സ്ഥിരമായി കിട്ടുവാന്‍. അന്ന് എന്റെ മകനെയും കൊണ്ടാണ് ഞാന്‍ ഇവിടെ വന്നത്. നേര്‍ച്ചകള്‍ നേരുകയും ചെയ്തു. തിരുനാള്‍ കഴിഞ്ഞ രണ്ട് മൂന്ന് മാസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും ഒല്ലൂര്‍ കമ്പനിയില്‍ ഒരു ജോലി കിട്ടുകയും ചെയ്തു. അധികം ശമ്പളം ഇല്ലെങ്കിലും ഒരു ജോലി കിട്ടിയതില്‍ ദൈവത്തിന് ഞങ്ങള്‍ നന്ദി പറഞ്ഞു. അതിനിടയില്‍ എന്റെ മകന് 2020 ഒക്ടോബറില്‍ ദുബായില്‍ ഒരു ജോലിക്കുവേണ്ടി വിസിറ്റിംഗ് വിസയില്‍ ഷാര്‍ജയിലേക്ക് പോയി അവന് പഠിച്ച് ജോലി ആയിരുന്നില്ല അവിടെ കിട്ടിയത്. 15 ദിവസം മാത്രമേ അവിടെ ജോലി ചെയ്യാന്‍ സാധിച്ചുള്ളൂ. അപ്പോഴേക്കും അവന് പഠിച്ച ജോലി തന്നെ അവന് ഷാര്‍ജയില്‍ കിട്ടി. ദുബായില്‍ നിന്ന് സിസിടിവി യുടെ ജോലി വേണ്ടെന്നുവച്ച് ഷാര്‍ജയിലേക്ക് പോന്നു. അവിടെ ഒരു കസ്സിന്റെ വീട്ടിലാണ് അവന് താമസിച്ചത്. മൂന്നു ദിവസം ഷാര്‍ജയില്‍ ജോലി ചെയ്തപ്പോഴേക്കും കസ്സിന് കോവിഡ് രോഗം വരികയും മകന് ഷാര്‍ജയില്‍ ജോലിക്ക് പോകാന്‍ ബുദ്ധിമുട്ടാവുകയും ചെയ്തു. ആ ജോലിയും അവന് നഷ്ടപ്പെട്ടു. പിന്നീട് ഓരോ കമ്പനിയിലും മാറിമാറി ഇന്റര്‍വ്യൂന് പോയി എന്നാല്‍ ഓരോ തടസ്സം കാരണം ഒന്നും ശരിയായില്ല. അപ്പോള്‍ ഞാന്‍ അന്തോണീസ് പുണ്യാളനോടും പരിശുദ്ധ അമ്മയോടും കരഞ്ഞു പ്രാര്‍ത്ഥിച്ചു. വിസിറ്റിംഗ് വിസ തീരുന്നതിനു മുന്‍പ് ഒരു ജോലി കിട്ടാന്‍. ഞങ്ങളുടെ പ്രാര്‍ത്ഥനയുടെ ഫലമായി 2020 ഡിസംബര്‍ 27 ന് ദുബായില്‍ ഒരു കമ്പനിയില്‍ അവന് ഐടയില് പഠിച്ച ജോലിയും കമ്പനിവക റൂമും ലഭിച്ചു. ഇപ്പോള്‍ മൂന്നു മാസത്തെ വിസിറ്റിംഗ് വിസ കമ്പനി തന്നെ എടുത്തുകൊടുത്തു. ഇപ്പോള്‍ ജോലിയില്‍ കയറിയിട്ട് രണ്ടുമാസമായി. ആദ്യത്തെ ശമ്പളവും അവന് ലഭിച്ചു. വിശുദ്ധ അന്തോണിസും പരിശുദ്ധ അമ്മയും വഴി ഞങ്ങള്‍ക്ക് ലഭിച്ച എല്ലാ അനുഗ്രഹങ്ങള്‍ക്കും ദൈവത്തിന് ഞങ്ങള്‍ നന്ദി പറയുന്നു. ആദ്യത്തെ ശമ്പളത്തില്‍നിന്ന് പുണ്യാളന് നേര്‍ന്ന നേര്‍ച്ചകള്‍ ഞങ്ങള്‍ നിറവേറ്റി. എന്റെ മകനുവേണ്ടിയും ഞങ്ങളുടെ കുടുംബത്തിനുവേണ്ടിയും മാധ്യസ്ഥം അപേക്ഷിച്ചുകൊണ്ട് അങ്ങയുടെ സ്വന്തം മകള്‍.