അപേക്ഷിച്ചാല്‍ ഉപേക്ഷിക്കാത്ത വി. അന്തോണീസിനും, പരിശുദ്ധ അമ്മയ്ക്കും ഒരായിരം നന്ദി ! എന്റെ പേര് ലിബി ഷിബു. ഞാന്‍ സാധിക്കുമ്പോഴൊക്കെ വി. അന്തോണീസിന്റെ ഈ തീര്‍ത്ഥാടന കേന്ദ്രത്തില്‍ വന്ന് വിശുദ്ധ ബലിയിലും നൊവേനയിലും ആരാധനയിലും പങ്കെടുക്കാറുണ്ട്. എന്റെ ജീവിതത്തില്‍ ഉടനീളം പരിശുദ്ധ അമ്മയുടേയും വി. അന്തോണീസിന്റേയും ധാരാളം അനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ സാധിച്ചിട്ടുണ്ട്. ഒരു മാസം മുമ്പ് എന്റെ കഴുത്തില്‍ ഒരു മുഴ വരികയും ഡോക്ടറെ കാണിച്ചപ്പോള്‍ need test biopsy ചെയ്യണമെന്നും പറഞ്ഞു. ഞാന്‍ വി. അന്തോണീസിന്റെ സന്നിധിയില്‍ വന്നു 9 ആഴ്ച വി.ബലിയിലും നൊവേനയിലും ആരാധനയിലും പങ്കെടുക്കാമെന്ന് നേര്‍ച്ച നേരുകയും ഈ നിയോഗം സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്തു. ഞങ്ങളുടെ പ്രാര്‍ത്ഥനയുടെ ഫലമായി ബയോപ്സി റിസള്‍ട്ട് നെഗറ്റീവ് ആയി വന്നു. എന്നാല്‍ മരുന്നുകൊണ്ട് ഈ മുഴ മാറില്ലെന്നും സര്‍ജറി വേണമെന്നും, സര്‍ജറിക്കുശേഷം വീണ്ടും ബയോപ്സി ചെയ്യണമെന്നും ഡോക്ടര്‍ പറഞ്ഞു. ഇത് കേട്ടപ്പോള്‍ ഞാന്‍ ഒരുപാട് വിഷമിച്ചു. എന്നാല്‍ ഞാന്‍ നിരാശയാകാതെ പരിശുദ്ധ അമ്മയോടും വിശുദ്ധ അന്തോണീസിനോടും മുട്ടിപ്പായി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. അതിന്റെ ഫലമായി എന്റെ സര്‍ജറി വിജയകരമാകുകയും സര്‍ജറിക്കു ശേഷമുള്ള രണ്ടാമത്തെ ബയോപ്സി റിസള്‍ട്ട് നെഗറ്റീവ് ആവുകയും ചെയ്തു. ഈ അനുഗ്രഹം തന്ന വി. അന്തോണീസിനും പരിശുദ്ധ അമ്മയ്ക്കും ഒരായിരം നന്ദി അര്‍പ്പിക്കുന്നു. ഇതോടൊപ്പം ഇവിടെ വന്ന് പ്രാര്‍ത്ഥിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമെന്ന് അപേക്ഷിച്ചുകൊണ്ട് അങ്ങേ വിശ്വസ്ത ദാസി.
ലിബി ഷിബു.