വിശുദ്ധ അന്തോണീസിനും പരിശുദ്ധ അമ്മയ്ക്കും നന്ദിയുടെ വാടാമലരുകള്‍ അര്‍പ്പിക്കുന്നു. സാധിക്കുമ്പോള്‍ എല്ലാം ഈ ദേവാലയത്തില്‍ വന്ന് പ്രാര്‍ത്ഥിക്കുന്ന വ്യക്തിയാണ് ഞാന്‍. 2021 ജൂണ്‍ എട്ടാം തീയതിയിലെ ഊട്ടുനേര്‍ച്ച ജീവകാരുണ്യ തിരുനാളിന് ഒരുക്കമായുള്ള നവനാള്‍ ദിനത്തില്‍ മൂന്ന് പ്രത്യേക നിയോഗങ്ങള്‍ സമര്‍പ്പിച്ച് ഞാന്‍ പ്രാര്‍ത്ഥിക്കുകയുണ്ടായി. ആ മൂന്നു നിയോഗങ്ങളും ജൂണ്‍ എട്ടിന് മുന്‍പായി പുണ്യാളന് എനിക്ക് നടത്തി തന്നു. അത് ഞാന്‍ ഇവിടെ സാക്ഷ്യപ്പെടുത്തുകയാണ്. കഴിഞ്ഞവര്‍ഷം 2020 ലെ തിരുനാളിനും ഞാന്‍ സമര്‍പ്പിച്ച നിയോഗങ്ങളെല്ലാം ഈശോയില്‍ നിന്ന് പുണ്യാളന് വാങ്ങി തന്നതുപോലെ ഈ വര്‍ഷവും പുണ്യാളന് എന്റെ ജീവിതത്തില്‍ ഇടപെടുകയുണ്ടായി. ഒന്നാമതായി എന്റെ ഭര്‍ത്താവ് വിദേശത്ത് ജോലി ചെയ്യുകയാണ്. വിസിറ്റിംഗ് വിസയിലാണ് അദ്ദേഹം വിദേശത്തേക്ക് പോയത്. എന്നാല്‍ ആറുമാസമായി അദ്ദേഹത്തിന്റെ വിസിറ്റിംഗ് വിസയുടെ കാലാവധി അവസാനിച്ചിട്ട്. അവിടെ ജോലിക്ക് കയറുവാനോ നാട്ടിലേക്ക് തിരിച്ചു വരുവാനോ പറ്റാതെ അദ്ദേഹം വളരെയധികം വിഷമിച്ചു. ഊട്ടുനേര്‍ച്ച തിരുനാളിനു ഒരുക്കമായി നവനാള്‍ ദിവസങ്ങളില്‍ ഈ ദേവാലയത്തിന്റെ പുറത്ത് ഗേറ്റിനു മുന്പില് വന്ന് ദേവാലയത്തില്‍ തിരുകര്‍മ്മങ്ങള്‍ നടക്കുമ്പോള്‍ പുറത്തുനിന്ന് എന്റെ കുടുംബത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചു. അങ്ങനെയിരിക്കെ ജൂണ്‍ ഏഴാം തീയതി പൊതു കുമ്പസാരവും ഓണ്‍ലൈന്‍ ഭവന വെഞ്ചരിപ്പും നടത്തിയ ദിവസം ഞാന്‍ ഇവിടെ വന്ന് കരഞ്ഞു പ്രാര്‍ത്ഥിച്ചു. അച്ചന് പറഞ്ഞതുപോലെ വെള്ളം വെഞ്ചിരിച്ച് വീടിന്റെ മുറികളില്‍ തളിക്കുന്ന സമയം എന്റെ ഭര്‍ത്താവിന്റെ ഫോണ്‍ വരികയും അദ്ദേഹത്തിന്റെ വിസ റെഡിയായി എന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്തു. ഇത് അന്തോണീസ് പുണ്യാളന്റെ വലിയൊരു ഇടപെടലായി ഞാന്‍ സാക്ഷ്യപ്പെടുത്തുകയാണ്. രണ്ടാമത്തെ നിയോഗം എന്റെ ഹൗസ് ഓണറിന്റെ സ്ഥലം വില്ക്കുവാന് ശ്രമിച്ചിട്ട് ഈ കോവിഡ് കാലത്ത് നടക്കാതെ വരികയും എന്നാല്‍ നവനാള്‍ ദിവസങ്ങളില്‍ പ്രാര്‍ത്ഥിച്ചത് ഫലമായി ജൂണ്‍ എട്ടിന് മുന്‍പ് കാര്യം ശരിയാക്കുകയും ചെയ്തു. മൂന്നാമതായി ഞങ്ങളുടെ അയല്‍വക്കത്തുള്ള ഒരു പെണ്‍കുട്ടി ഡിവോഴ്സ് കഴിഞ്ഞ് നില്‍ക്കുകയായിരുന്നു. ആ പെണ്‍കുട്ടിക്ക് വേണ്ടി ഒരു വിവാഹാലോചന വരുവാനും വീണ്ടും ഒരു കുടുംബ ജീവിതത്തിലേക്ക് വരുവാനും ഞാന്‍ നിയോഗം സമര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചു. ജൂണ്‍ എട്ടിന് മുന്‍പ് പുണ്യാളന് അതും
സാധിച്ചു തന്നു. എന്റെ ജീവിതത്തിലും അതുപോലെതന്നെ ഞാന്‍ സമര്‍പ്പിച്ച മൂന്നു നിയോഗങ്ങളും ജൂണ്‍ 8 ന് മുന്‍പ് തന്നെ പുണ്യാളന് നടത്തുന്നതിനെ ഓര്‍ത്ത് നന്ദി പറയുന്നു. ഇതു വലിയൊരു അത്ഭുതമായി സാക്ഷ്യപ്പെടുത്തുന്നു. ഇതുപോലെ വിഷമിക്കുന്ന അനേകം മക്കളെ ആശ്വസിപ്പിക്കണം എന്ന് അപേക്ഷിച്ചു കൊണ്ട് അങ്ങയുടെ എളിയ മകള്‍.