Thanks Giving

കൃതജ്ഞത

Praise the Lord 
പരിശുദ്ധ അമ്മയ്ക്കും St.Antony-യ്ക്കും  ഒരായിരം നന്ദി.
ഞങ്ങളുടെ മകള്‍ 2020 മാര്‍ച്ച്  മാസം BDS പാസ് ആയി . അതിനു ശേഷം കൊറോണ കാരണം lockdown ആവുകയും ചെയ്തു. University യും college ഉം ഒന്നും കുറെ നാല് ഉണ്ടായിരുന്നില്ല. അങ്ങിനെ September മാസത്തില്‍ മകള്‍ Qatar-ല്‍ ഞങ്ങളുടെ അടുത്തേക് വരുകയും ചെയ്തു . Certificate ഇല്ലാത്തതുകൊണ്ട് ജോലികിട്ടാനും പാടായിരുന്നു. ഞങ്ങള്‍ St ആന്റണിയുടെ വലിയ ഭക്തരാണ്. എല്ലാ Tuesday's നൊവേന കുര്‍ബാന രാവിലെയും വൈകിട്ടും online കണ്ടു പ്രാര്‍ത്ഥിച്ചിരുന്നു . എല്ലാ ഓണ്‍ലൈന്‍ സര്‍വീസ്‌കളിലും സജീവമായി കുടുംബസമേതം പ്രാര്‍ത്ഥിച്ചിരുന്നു. അങ്ങിനെ November-ല്‍ ഇവിടെ ഒരു ക്ലിനിക്കല്‍ ട്രൈ ചെയുകയും , interview കഴിഞ്ഞ അന്നുവൈകിട്ട് തന്നെ HR - ല്‍ നിന്നും നാളെ തന്നെ ജോയിന്‍ ചെയ്യാന്‍ പറയുകയും ചെയ്തു. St Antony-യുടെ മാധ്യസ്ഥതാല്‍  November നാലാം തിയതി ജോലിക്കു Join ചെയുകയും ചെയ്തു . Certificate കിട്ടുമ്പോള്‍ കൊടുത്താല്‍ മതി എന്നവര്‍ പറഞ്ഞു. Praise the Lord.
     November-ല്‍ തന്നെ ഞാന്‍ നാട്ടില്‍ വന്നു  കൊരട്ടിപള്ളിയില്‍ വന്നു വികാരി ബഹു. ബിജു അച്ഛനെ കണ്ടു സാക്ഷ്യം പറഞ്ഞിരുന്നു. അതുപോലെ തന്നെ മകന് ജര്‍മനിയില്‍ എഞ്ചിനീറിംഗിന് അഡ്മിഷന്‍ കിട്ടിയതും. പോകേണ്ട എല്ലാ കാര്യങ്ങളും ശരിയാക്കി തന്നതും St. Antony യും പരി. അമ്മയും ആണ് . അതും ഞാനന്ന് സാക്ഷ്യം പറഞ്ഞിരുന്നു . Praise the Lord.

സര്‍ട്ടിഫിക്കറ്റ് കിട്ടുന്നതിനായി ഒരുപാടു പ്രാര്‍ത്ഥിച്ചിരുന്നു. നീണ്ട ലോക്കഡോണ്‍ പിന്നെ university ഫുള്‍ ഫങ്ക്ഷനിങ് അല്ലാത്തത്‌കൊണ്ടും സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ ഒരുപാടു വൈകും എന്നറിയാന്‍ കഴിഞ്ഞു. അങ്ങിനെ ഞങ്ങള്‍ ഊട്ടുനേര്‍ച്ച ഒരുക്കമായുള്ള ഒന്‍പതു tuesdays-ഉം പിന്നെ അവസാനത്തെ ഒന്‍പതു ദിവസത്തെ നൊവേനയും രാവിലെയും വൈകിട്ടും മുടങ്ങാതെ കണ്ടു പ്രാര്‍ത്ഥിച്ചിരുന്നു . ഞങ്ങള്‍ ലീവ് എടുത്തു ഊട്ടുനേര്‍ച്ച തിരുനാളിന്റെ തലേ ദിവസത്തെ  ശുശ്രൂഷകള്‍ ലൈവായി തന്നെ പങ്കുകൊണ്ടു. ഞങ്ങള്‍ ജൂണ്‍ ഒന്‍പതാം തിയതി , തിരുനാളിന്റെ പിറ്റേദിവസം കോളേജില്‍ വിളിച്ചു ചോദിച്ചപ്പോള്‍ certificate റെഡി ആണ് വന്നു collect ചെയ്‌തോളാന്‍ പറഞ്ഞു . ഇത് St ആന്റണിയും പരിശുദ്ധ അമ്മയും ഞങ്ങള്‍ക്ക് ഈശോയില്‍ നിന്നും ലഭിച്ചു തന്നതാണെന്നു ഉറച്ചു വിശ്വസിക്കുന്നു .
Thank you St Antony and Mother Mary for this blessing. 

All glory to God 
Hallelujah