പരിശുദ്ധ അമ്മയ്ക്കും പാദുവായിലെ വിശുദ്ധ അന്തോണിസിനും ആയിരമായിരം നന്ദി.
മൂന്നാഴ്ച മുന്‍പ് ജൂലൈ 2 വ്യാഴാഴ്ച അനുജന് ഓടിച്ചിരുന്ന കാറില്‍ യാത്ര ചെയ്യുമ്പോള്‍ ഒരു ബൈക്കുമായി ആക്സിഡന്റ് ഉണ്ടായി. കാറിന്റെ സൈഡില്‍ തട്ടിയ ബൈക്കില്‍ സഞ്ചരിച്ചിരുന്ന അമ്മയും മകനും റോഡില്‍ വീഴുകയും ഹെല്‍മറ്റ് ധരിക്കാതിരുന്ന അമ്മയുടെ മൂക്കില്‍ നിന്നും വായില്‍ നിന്നും രക്തം വരാന്‍ തുടങ്ങുകയും ഉടനെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. മകന് നിസ്സാര പരിക്കുകള്‍ ഉണ്ടായിരുന്നുള്ളൂ എങ്കിലും അമ്മയ്ക്ക് ആശുപത്രിയിലെത്തി അല്പനേരം കഴിഞ്ഞ് ബോധം നഷ്ടപ്പെട്ടു. സ്കാനിങ് ചെയ്തു കഴിഞ്ഞപ്പോള്‍ തലയില്‍ ബ്ലീഡിങ് ഉണ്ടെന്നും ഓപ്പറേഷന് വേണ്ടി വരും എന്നും അറിയിച്ചു. വൈകുന്നേരം തന്നെ ഓപ്പറേഷന് വിജയകരമായി നടന്നെങ്കിലും രണ്ടുദിവസം കഴിഞ്ഞിട്ടും അമ്മയ്ക്ക് ബോധം വരുന്നില്ലായിരുന്നു. ഈ അവസ്ഥയില്‍ ഞാനും എന്റെ കുടുംബവും ജൂലൈ 7 ചൊവ്വാഴ്ചത്തെ നൊവേനയില്‍ പ്രത്യേകം നിയോഗം വച്ച് പരിശുദ്ധ അമ്മയോടും അന്തോണിസ്സു പുണ്യവാളനോടും ആ അമ്മയെ സുഖപ്പെടുത്തണമേ എന്ന് കരഞ്ഞു പ്രാര്‍ത്ഥിച്ചു. അഞ്ച് ദിവസത്തിനു ശേഷം അത്ഭുതകരമായി അമ്മ സംസാരിക്കുവാന്‍ തുടങ്ങി. ജൂലൈ 14ന് ദിവ്യബലിയിലും നൊവേനയിലും ആരാധനയിലും ഞങ്ങള്‍ പ്രത്യേകം നന്ദി ചൊല്ലി പ്രാര്‍ത്ഥിച്ചു. പതിനഞ്ചാം തീയതി അവര്‍ ഡിസ്ചാര്‍ജ് ആയി ആശുപത്രി വിടുകയും ചെയ്തു. ഇത്ു പരിശുദ്ധ അമ്മയുടെയും വിശുദ്ധ അന്തോണിസിന്റേയും മദ്ധ്യസ്ഥതയാല്‍ ആണ് സംഭവിച്ചത് എന്ന് ഞങ്ങള്‍ ഉറപ്പായി വിശ്വസിക്കുന്നു. ഈ വലിയ സൗഖ്യത്തിന് ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു. ഇനിയും പരിശുദ്ധ അമ്മയുടെയും വിശുദ്ധ അന്തോണിസിന്റേയും സഹായം അപേക്ഷിക്കുന്ന എല്ലാവര്ക്കും അനുഗ്രഹങ്ങള്‍ നല്‍കണമെന്ന് അപേക്ഷിക്കുന്നു
നന്ദിയോടെ പോള്‍സണ്‍ പാലാരിവട്ടം